ടൊറൻ്റോ : സ്കാർബ്റോയിൽ മോട്ടോർ സൈക്കിളിൽ കാർ ഇടിച്ച് അച്ഛനും മകനും മരിച്ചതായി ടൊറൻ്റോ പൊലീസ്. വ്യാഴാഴ്ച വൈകുന്നേരം ആറരയോടെ മോർണിങ്സൈഡ് അവന്യൂവിന് കിങ്സ്റ്റൺ-മാൻസെ റോഡ് ഏരിയയിലാണ് സംഭവം. 11 വയസ്സുള്ള മകനെ പിന്നിലിരുത്തി 47 വയസ്സുള്ള അച്ഛനായിരുന്നു മോട്ടോർ സൈക്കിൾ ഓടിച്ചിരുന്നത്.

അപകടത്തിന്‍റെ കാരണം വ്യക്തമല്ല. പക്ഷേ മാൻസ് റോഡിലൂടെ എത്തിയ ചുവന്ന ഹോണ്ട മോട്ടോർസൈക്കിൾ കിങ്സ്റ്റൺ റോഡിലേക്ക് തിരിഞ്ഞ് കേറാൻ ശ്രമിച്ചപ്പോൾ സിൽവർ നിറത്തിലുള്ള നിസ്സാൻ കാർ ഇടിച്ചു കയറുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ അച്ഛൻ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി സ്ഥിരീകരിച്ചു. ഗുരുതരപരുക്കോടെ ആശുപത്രിയിൽ മകനെ ട്രോമ സെന്‍ററിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചു. അപകടത്തിന്‍റെ കാരണം വ്യക്തമല്ല. അന്വേഷണത്തിനായി പ്രദേശത്തെ റോഡുകൾ അടച്ചിട്ടിരുന്നെങ്കിലും പിന്നീട് വീണ്ടും തുറന്നു. അന്വേഷണം പുരോഗമിക്കുന്നു.