വൻകൂവർ : രണ്ടു പ്രവിശ്യ തലസ്ഥാന നഗരങ്ങൾക്കിടയിൽ പുതിയ നേരിട്ടുള്ള സർവീസ് ആരംഭിച്ച് പോർട്ടർ എയർലൈൻസ്. രാജ്യതലസ്ഥാനമായ ഓട്ടവയിൽ നിന്നും ബ്രിട്ടിഷ് കൊളംബിയ തലസ്ഥാനമായ വിക്ടോറിയയിലേക്കാണ് പോർട്ടർ എയർലൈൻസ് പുതിയ സർവീസ് ആരംഭിച്ചിരിക്കുന്നത്.

മെയ് 15 വ്യാഴാഴ്ച ഓട്ടവ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും പറന്നുയർന്ന പോർട്ടർ എയർലൈൻസ് വിമാനത്തിന് ബ്രിട്ടിഷ് കൊളംബിയ തലസ്ഥാനമായ വിക്ടോറിയ രാജ്യാന്തര വിമാനത്താവളത്തിൽ ഔദ്യോഗിക സ്വീകരണം നൽകി. വിക്ടോറിയ എയർപോർട്ട് അതോറിറ്റി, ടൂറിസം പങ്കാളികൾ, അഗ്നിശമന സേനാംഗങ്ങൾ എന്നിവർ ചേർന്നാണ് പുതിയ വിമാന സർവീസിനെ സ്വീകരിച്ചത്. ഓട്ടവ-വിക്ടോറിയ സർവീസ് ജൂൺ 16 മുതൽ ദിവസേനയുള്ള റൗണ്ട് ട്രിപ്പുകൾ വർധിപ്പിക്കാൻ എയർലൈൻ പദ്ധതിയിടുന്നു.