Sunday, March 15, 2026

യാത്രികർ ശ്രദ്ധിക്കുക: ഡോൺ വാലി പാർക്ക്‌വേയിൽ ഗതാഗത നിയന്ത്രണം

ടൊറൻ്റോ : നഗരവാസികൾ ശ്രദ്ധിക്കുക… ഡോൺ വാലി പാർക്ക്‌വേയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു. ഈസ്റ്റേൺ/അഡലെയ്ഡ് പാലത്തിന്‍റെ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ് ഡോൺ വാലി പാർക്ക്‌വേയിൽ (ഡിവിപി) രാത്രികാലങ്ങളിൽ റാമ്പ് അടച്ചിടലും നിയന്ത്രണങ്ങളും ഏർപ്പെടുത്തുന്നതെന്ന് ടൊറൻ്റോ സിറ്റി അറിയിച്ചു.

മെയ് 20 ചൊവ്വാഴ്ച മുതൽ മെയ് 22 വ്യാഴാഴ്ച വരെ എല്ലാ ദിവസവും രാത്രി പതിനൊന്ന് മുതൽ രാവിലെ അഞ്ച് വരെ ആയിരിക്കും നിയന്ത്രണങ്ങൾ. നഗരവാസികൾ രാത്രികാല അടച്ചിടലുകൾക്ക് അനുസരിച്ച് യാത്ര മുൻകൂട്ടി ആസൂത്രണം ചെയ്യണമെന്നും മറ്റു റൂട്ടുകൾ പരിഗണിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!