Monday, August 18, 2025

അഞ്ചാംപനി ഭീതിയൊഴിയാതെ ആൽബർട്ട: 48 പുതിയ കേസുകൾ കൂടി

എഡ്മിന്‍റൻ : വാരാന്ത്യത്തിൽ പ്രവിശ്യയിൽ 48 പുതിയ അഞ്ചാംപനി കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ആൽബർട്ട ആരോഗ്യ ഉദ്യോഗസ്ഥർ. പുതിയ കേസുകളിൽ 46 എണ്ണവും തെക്കൻ ആൽബർട്ടയിലെ കമ്മ്യൂണിറ്റികളിലാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണി വരെ, പ്രവിശ്യയുടെ സൗത്ത് സോണിൽ 46ഉം നോർത്ത് സോണിൽ ഒന്ന്, സെൻട്രൽ സോണിൽ ഒന്ന് എന്നിങ്ങനെ അഞ്ചാംപനി ബാധിതരുണ്ടെന്ന് അധികൃതർ റിപ്പോർട്ട് ചെയ്തു. ഇതോടെ സൗത്ത് സോണിൽ 344, സെൻട്രൽ സോണിൽ 92, നോർത്ത് സോണിൽ 33, കാൽഗറിയിൽ 11, എഡ്മിന്‍റനിൽ ആറ് എന്നിവ ഉൾപ്പെടെ പ്രവിശ്യയിലെ ആകെ കേസുകളുടെ എണ്ണം 486 ആയി ഉയർന്നു. 486 കേസുകളിൽ 18 എണ്ണം ഒരാൾക്ക് മറ്റൊരാളിലേക്ക് വൈറസ് പകരാൻ കഴിയുന്ന കാലയളവിനുള്ളിലുള്ളവയാണ്. 468 എണ്ണം ആ കാലയളവ് കഴിഞ്ഞവയാണ്.

അഞ്ചാംപനി പ്രധാനമായും ചെറുപ്പക്കാരെയാണ് ബാധിക്കുന്നത്. അഞ്ച് വയസ്സിന് താഴെയുള്ളവരിലാണ് 149 കേസുകൾ. അഞ്ച് മുതൽ 17 വയസ്സ് വരെ പ്രായമുള്ളവരിൽ 231 കേസുകളും, 18 മുതൽ 54 വയസ്സ് വരെ പ്രായമുള്ളവരിൽ 103 കേസുകളും, 55 വയസ്സിനും അതിനുമുകളിലും പ്രായമുള്ളവരിൽ മൂന്ന് കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!