Sunday, March 15, 2026

കാനഡ പോസ്റ്റ് പണിമുടക്ക്: മെയിൽ-പാഴ്‌സൽ വിതരണത്തെക്കുറിച്ച് അറിയേണ്ടതെല്ലാം

ഓട്ടവ : മറ്റൊരു പോസ്റ്റൽ സമരത്തിലേക്ക് അടുക്കുന്നതോടെ വീണ്ടുമൊരു പ്രതിസന്ധിയാണ് കാനഡ നേരിടേണ്ടി വരുന്നത്. സാധാരണയായി പ്രതിവർഷം ഇരുനൂറ് കോടിയിലധികം കത്തുകളും ഏകദേശം 30 കോടിയിലധികം പാഴ്സലുകളും വിതരണം ചെയ്യുന്ന കാനഡ പോസ്റ്റ് ജീവനക്കാരുടെ പണിമുടക്ക് ലക്ഷക്കണക്കിന് കനേഡിയൻ പൗരന്മാരെയും വ്യപാരസ്ഥാപനങ്ങളെയും ബാധിക്കും. മെയ് 23 വെള്ളിയാഴ്ച ഏകദേശം 55,000 കാനഡ പോസ്റ്റ് ജീവനക്കാർ പണിമുടക്ക് ആരംഭിക്കും. ഇതോടെ രാജ്യത്തുടനീളം മെയിൽ, പാഴ്‌സൽ ഡെലിവറി നിർത്തിവയ്ക്കും.

കാനഡ പോസ്റ്റ് ജീവനക്കാരുടെ പണിമുടക്കിനെക്കുറിച്ച് അറിയേണ്ട കാര്യങ്ങൾ ഇതാ:

പണിമുടക്ക് എപ്പോൾ ആരംഭിക്കും?

മെയ് 23 വ്യാഴാഴ്ച അർദ്ധരാത്രി മുതൽ തപാൽ ജീവനക്കാർ പണിമുടക്ക് ആരംഭിക്കുമെന്ന് ജീവനക്കാരെ പ്രതിനിധീകരിക്കുന്ന കനേഡിയൻ യൂണിയൻ ഓഫ് പോസ്റ്റൽ വർക്കേഴ്സ് പണിമുടക്ക് നോട്ടീസിൽ പറയുന്നു.

പണിമുടക്ക് സമയത്ത് മെയിലുകളും പാഴ്‌സലുകളും ലഭിക്കുമോ?

പണിമുടക്ക് സമയത്ത് മെയിലുകളും പാഴ്‌സലുകളും ലഭിക്കുമോ എന്നത് രാജ്യവ്യാപകമായ പണിമുടക്ക് നടക്കുമോ അതോ ചെറിയ റൊട്ടേഷൻ പണിമുടക്കുകളോ ഉണ്ടാകുമോ എന്നതിനെ ആശ്രയിച്ചിരിക്കും. വെള്ളിയാഴ്ച പണിമുടക്ക് ആരംഭിച്ചാൽ കാനഡയിലുടനീളം മെയിൽ, പാഴ്‌സൽ ഡെലിവറി നിർത്തിവെക്കും. പണിമുടക്ക് അവസാനിക്കുന്നതുവരെ പുതിയ മെയിലോ, പാഴ്‌സലുകളോ സ്വീകരിക്കില്ല. കൂടാതെ ഇതുവരെ വിതരണം ചെയ്യാത്തവ നിർത്തിവയ്ക്കും. ചെറിയ റൊട്ടേഷൻ പണിമുടക്കുകൾ ഉണ്ടായാൽ, ബാധിത പ്രദേശങ്ങളിൽ മാത്രമേ മെയിൽ, പാഴ്‌സൽ സേവനങ്ങൾ തടസ്സപ്പെടുകയുള്ളൂ. പക്ഷേ രാജ്യവ്യാപകമായി ഉപയോക്താക്കൾക്ക് കാലതാമസം നേരിടേണ്ടി വന്നേക്കാം. എന്നാൽ, രാജ്യവ്യാപക പണിമുടക്ക് ഉണ്ടായാലും കാനഡ റവന്യൂ ഏജൻസി (CRA)യുടെ ചെക്കുകൾ വിതരണം ചെയ്യുന്നത് തുടരും.

മറ്റു മാർഗ്ഗങ്ങൾ

തപാൽ ജീവനക്കാരുടെ പണിമുടക്ക് ആരംഭിച്ചാലും ഫെഡ്‌എക്സ്, പ്യൂറോലേറ്റർ, യുപിഎസ്, ഡിഎച്ച്എൽ, കാൻപാർ തുടങ്ങിയ സ്വകാര്യ കൊറിയർ കമ്പനികൾ പ്രവർത്തിക്കും. എന്നാൽ, ഇവ കാനഡ പോസ്റ്റിനേക്കാൾ ചെലവേറിയതാണെന്ന് പ്രത്യേകം ശ്രദ്ധിക്കണം. കൂടാതെ ഉബർ, ലിഫ്റ്റ് പോലുള്ള റൈഡ്‌ഷെയർ കമ്പനികൾ പ്രാദേശിക പാഴ്‌സൽ ഡെലിവറി വാഗ്ദാനം ചെയ്യുന്നുണ്ട്. പല കനേഡിയൻ നഗരങ്ങളിലും ചെറിയ ഡെലിവറി കമ്പനികളും ബൈക്ക് കൊറിയറുകളും ഉണ്ടായിരിക്കും എന്നതും ജനങ്ങൾക്ക് ഉപകാരപ്പെടും.

തപാൽ ജീവനക്കാരുടെ രണ്ടാം പണിമുടക്ക്

ആറ് മാസത്തിനുള്ളിൽ കാനഡയിലെ തപാൽ ജീവനക്കാർ നടത്തുന്ന രണ്ടാമത്തെ പണിമുടക്കാണിത്. തിരക്കേറിയ അവധിക്കാലത്ത് നവംബർ, ഡിസംബർ മാസങ്ങളിൽ 32 ദിവസത്തെ പണിമുടക്കിൽ ദശലക്ഷക്കണക്കിന് പാഴ്‌സലുകളും കത്തുകളും വിതരണം ചെയ്യുന്നത് തടസ്സപ്പെട്ടിരുന്നു. തുടർന്ന് പ്രതിസന്ധി രൂക്ഷമായതോടെ ഫെഡറൽ തൊഴിൽ മന്ത്രിയുടെ ഇടപെടലിന് ശേഷമാണ് പണിമുടക്ക് അവസാനിച്ചത്.

തപാൽ ജീവനക്കാർ വീണ്ടും പണിമുടക്കുന്നത് എന്തുകൊണ്ട്?

വാരാന്ത്യ ഡെലിവറികൾക്കായി പാർട്ട് ടൈം തൊഴിലാളികളെ നിയമിക്കാനുള്ള കാനഡ പോസ്റ്റിന്റെ തീരുമാനം പ്രധാന തർക്ക വിഷയങ്ങളിൽ ഉൾപ്പെടുന്നു. ഇതിനെ യൂണിയൻ എതിർക്കുന്നു. മുഴുവൻ സമയ തപാൽ ജീവനക്കാർക്ക് നിലവിൽ വാരാന്ത്യ ജോലിക്ക് ഓവർടൈം വേതനം ലഭിക്കുന്നു. വേതന വർധന, ആനുകൂല്യങ്ങൾ, പെൻഷനുകൾ എന്നിവ പരിഹരിക്കപ്പെടാത്ത മറ്റ് പ്രശ്നങ്ങളാണ്. യൂണിയനും ക്രൗൺ കോർപ്പറേഷനും തമ്മിലുള്ള കരാർ മെയ് 22-ന് അവസാനിക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!