ടൊറൻ്റോ : റെയിൽ ട്രാക്കിലുണ്ടായ അനിഷ്ടസംഭവത്തെ തുടർന്ന് ലൈൻ 1-ന്‍റെ ഒരു ഭാഗത്ത് സബ്‌വേ സർവീസ് താൽക്കാലികമായി നിർത്തിയതായി ടിടിസി. ലോറൻസിനും സെൻ്റ് ക്ലെയറിനുമിടയിൽ വൈകുന്നേരം 5:45 ന് തൊട്ടുമുമ്പ് സർവീസ് ആദ്യം നിർത്തിവച്ചു. തുടർന്ന് വൈകുന്നേരം ആറരയോടെ ലോറൻസിനും ബ്ലോർ-യങ് സ്റ്റേഷനുകൾക്കുമിടയിലുള്ള സർവീസും നിർത്തി. സബ്‌വേ സർവീസ് എപ്പോൾ പുനരാരംഭിക്കുമെന്ന് വ്യക്തമല്ല.

യാത്രക്കാരെ സഹായിക്കുന്നതിനായി ബ്ലോർ-യങ് സ്റ്റേഷനുകൾക്കിടയിൽ ഷട്ടിൽ ബസുകൾ സർവീസ് നടത്തുന്നുണ്ടെന്ന് ടിടിസി അറിയിച്ചു. എന്നാൽ, മഴയിൽ നിരവധി യാത്രക്കാർ ഷട്ടിൽ ബസുകൾക്കായി കാത്തിരിക്കേണ്ട അവസ്ഥയാണുള്ളത്.