ടൊറൻ്റോ : ഗിന്നസ് പക്രു നായകനായി, മോര്‍സെ ഡ്രാഗണ്‍ എന്‍റര്‍ടെയ്ന്‍മെൻ്റ് നിര്‍മിക്കുന്ന ‘916 കുഞ്ഞൂട്ടൻ’ മെയ് 23-ന് കേരളക്കരയ്‌ക്കൊപ്പം കാനഡയിലും പ്രദർശനം ആരംഭിക്കുന്നു. ഗിന്നസ് പക്രുവിനൊപ്പം ചിത്രത്തില്‍ ടിനി ടോമും രാകേഷ് സുബ്രഹ്‌മണ്യവുമാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആര്യന്‍ വിജയ് ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രം 2 കേരള എന്‍റര്‍ടെയ്ന്‍മെൻ്റ് നെറ്റ്‌വർക്കാണ് കാനഡയിൽ പ്രദർശനത്തിന് എത്തിക്കുന്നത്.

ഷാജു ശ്രീധര്‍, നോബി മാര്‍ക്കോസ്, വിജയ് മേനോന്‍, കോട്ടയം രമേഷ്, നിയാ വര്‍ഗീസ്, ഡയാന ഹമീദ്, സിനോജ് അങ്കമാലി, ദിനേശ് പണിക്കർ, ടി.ജി. രവി, സോഹൻ സീനുലാൽ, ഇ.എ. രാജേന്ദ്രൻ, ഇടവേള ബാബു, ശിവജി ഗുരുവായൂർ, ബിനു അടിമാലി, അരിസ്റ്റോ സുരേഷ് എന്നിവരാണ് ഫാമിലി എന്‍റര്‍ടെയ്‌നറായ ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.