എഡ്മിന്‍റൻ : മേയർ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് വാർഡ് നക്കോട്ട ഇസ്ഗ കൗൺസിലർ ആൻഡ്രൂ ക്നാക്. ജൂണിൽ പ്രചാരണം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഫെഡറൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി നിലവിലെ മേയർ അമർജീത് സോഹി രാജി വെച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. എഡ്മിന്‍റൻ സൗത്ത് ഈസ്റ്റ് റൈഡിങ്ങിൽ നിന്നും ലിബറൽ സ്ഥാനാർത്ഥിയായി മത്സരിച്ച് പരാജയപ്പെട്ട സോഹി വീണ്ടും മേയർ സ്ഥാനാർത്ഥിയായി മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ആൻഡ്രൂ ക്നാക്കിനൊപ്പം മുൻ കൗൺസിലർ ടോണി കാറ്ററിന, നിലവിലെ വാർഡ് കൗൺസിലർ ടിം കാർട്ട്മെൽ എന്നിവരും മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, പീഡിയാട്രിക് ഡെന്‍റൽ സർജനായ ഒമർ മുഹമ്മദ്, എഞ്ചിനീയർ അബ്ദുൾ മാലിക് ചുക്വുഡി എന്നിവർ മാത്രമാണ് ഔദ്യോഗികമായി രേഖകൾ സമർപ്പിച്ചിട്ടുള്ളൂ.