ടൊറൻ്റോ : സ്കാർബ്റോയിൽ വീടിനു തീപിടിച്ചതായി റിപ്പോർട്ട്. വ്യാഴാഴ്‌ച പുലർച്ചെ മൂന്ന് മണിയോടെ ഫാർമസി അവന്യൂവിനും എഗ്ലിന്റൺ അവന്യൂ ഈസ്റ്റിനും സമീപമുള്ള ഡൈസൺ ബൊളിവാർഡിലുള്ള വീടിനാണ് തീപിടിച്ചത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഒൻ്റാരിയോ ഫയർ മാർഷൽ അറിയിച്ചു.

തീപിടുത്തമുണ്ടായ സമയത്ത് വീടിനുള്ളിൽ ആരും ഉണ്ടായിരുന്നില്ലെന്നും കാരണം വ്യക്തമല്ലെന്നും ടൊറൻ്റോ ഫയർ സർവീസസ് അറിയിച്ചു. തീ നിയന്ത്രണവിധേയമാക്കി. ആർക്കും പരുക്കേറ്റിട്ടില്ല. തീപിടുത്തത്തിൽ വീടിന് സാരമായി കേടുപാടുകൾ സംഭവിച്ചു. മേൽക്കൂര ഭാഗികമായി തകർന്നതായും മുൻവശത്തെ ജനൽച്ചില്ല് പൊട്ടിത്തെറിച്ചതായും അധികൃതർ റിപ്പോർട്ട് ചെയ്തു. അന്വേഷണം തുടരുകയാണ്.