ടൊറൻ്റോ : ഒൻ്റാരിയോ വിൻസർ – ടെകംസെ – ലേക്ക് ഷോർ റൈഡിങ്ങിൽ കൺസർവേറ്റീവ് സ്ഥാനാർത്ഥി കാത്തി ബോറെല്ലി നാല് വോട്ടുകൾക്ക് വിജയിച്ചതായി ഇലക്ഷൻസ് കാനഡ സ്ഥിരീകരിച്ചു. ജുഡീഷ്യൽ റീകൗണ്ടിങിലാണ് കൺസർവേറ്റീവ് സ്ഥാനാർത്ഥി വിജയമുറപ്പിച്ചത്. ഏപ്രിൽ 28-ന് നടന്ന ഫെഡറൽ തിരഞ്ഞെടുപ്പിൽ ലിബറൽ സ്ഥാനാർത്ഥി ഇറെക് കുസ്മിയർസിക്ക് 77 വോട്ടുകൾക്ക് പരാജയപ്പെട്ടതിനെത്തുടർന്ന് പാർട്ടി ജുഡീഷ്യൽ റീകൗണ്ടിങ് ആവശ്യപ്പെട്ടിരുന്നു. മെയ് 20 ചൊവ്വാഴ്ച വീണ്ടും വോട്ട് എണ്ണുകയും വെള്ളിയാഴ്ച രാവിലെ അന്തിമ ഫലം പ്രഖ്യാപിക്കുകയുമായിരുന്നു.

എന്നാൽ, പുതിയ ഫലം ഹൗസ് ഓഫ് കോമൺസ് സീറ്റുകളുടെ എണ്ണത്തിൽ മാറ്റം വരുത്തിയിട്ടില്ല. ലിബറൽ പാർട്ടിക്ക് ഭൂരിപക്ഷ സർക്കാരിന് ആവശ്യമായ സംഖ്യ രണ്ട് സീറ്റായി മാത്രം ബാക്കിനിൽക്കുന്നു, അതായത് വെറും 170 സീറ്റുകൾ. കൺസർവേറ്റീവുകൾക്ക് 143 സീറ്റുകളും ബ്ലോക്ക് കെബെക്ക്വസിന് 22 സീറ്റുകളും എൻഡിപിക്ക് ഏഴ് സീറ്റുകളും ഗ്രീൻ പാർട്ടിക്ക് ഒരു സീറ്റുമാണ് ഉള്ളത്.

അതേസമയം തിരഞ്ഞെടുപ്പ് ദിവസം എണ്ണൽ കഴിഞ്ഞപ്പോൾ ലിബറലുകൾ വെറും 12 വോട്ടുകൾക്ക് മുന്നിലായിരുന്ന ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോറിലെ ടെറ നോവ റൈഡിങ്ങിലെ റീകൗണ്ടിങ് ഫലം ഇന്ന് പ്രതീക്ഷിക്കുന്നു.