ഓട്ടവ : ഓയിൽ ചോർച്ചയും തീപിടുത്ത സാധ്യതയും കാരണം കാനഡയിൽ ഏകദേശം 17,000 വാഹനങ്ങൾ തിരിച്ചുവിളിച്ചതായി ട്രാൻസ്പോർട്ട് കാനഡ അറിയിച്ചു. 2022, 2023, 2024 മോഡൽ ഔഡി ക്യു 5 എസ്‌യുവികളാണ് ബാധിച്ച വാഹനങ്ങൾ. കാനഡയിൽ 16,863 വാഹനങ്ങൾ തിരിച്ചുവിളിക്കൽ ബാധിച്ചിട്ടുണ്ട്.

ഈ വാഹനങ്ങളുടെ സിലിണ്ടർ ഹെഡ് കവറിന്‍റെ സ്ക്രൂകൾ അയഞ്ഞ് ഓയിൽ ചോർച്ച ഉണ്ടാകും. ഈ ഓയിൽ വാഹനത്തിന്‍റെ ചൂടുള്ള ഭാഗങ്ങളിലേക്ക് ഒഴുകി വീഴുമ്പോൾ തീപിടിത്ത സാധ്യതയുണ്ടെന്ന് ഏജൻസി മുന്നറിയിപ്പ് നൽകി. വാഹന ഉടമകളെ കമ്പനി മെയിൽ വഴി അറിയിക്കുകയും പരിശോധനയ്ക്കായി അവരുടെ എസ്‌യുവി ഒരു ഡീലർഷിപ്പിലേക്ക് കൊണ്ടുപോകാൻ നിർദ്ദേശിക്കുമെന്നും ഫെഡറൽ ഏജൻസി അറിയിച്ചു. ആവശ്യമെങ്കിൽ, സിലിണ്ടർ ഹെഡ് കവർ സ്ക്രൂകൾ മറ്റും.