Monday, October 13, 2025

കാനഡ കടുത്ത വേനലിലേക്ക്: വരൾച്ചയ്ക്കും കാട്ടുതീക്കും സാധ്യത

ഓട്ടവ : വെയിലും ചൂടും ആഗ്രഹിക്കുന്ന കാനഡക്കാർക്ക് സന്തോഷിക്കാം. ഈ വർഷത്തെ വേനൽക്കാലം കടക്കുമെന്ന് വെതർ നെറ്റ്‌വർക്ക് കാലാവസ്ഥാ നിരീക്ഷകൻ ഡഗ് ഗിൽഹാം പ്രവചിക്കുന്നു. ഈ വേനൽക്കാലത്ത് കാനഡയുടെ ചില ഭാഗങ്ങളിൽ വരൾച്ച, കാട്ടുതീ, ശക്തമായ ഇടിമിന്നൽ എന്നിവയ്ക്ക് സാധ്യതയുണ്ടെന്നും ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ദി വെതർ നെറ്റ്‌വർക്കിന്റെ സീസണൽ പ്രവചനം സൂചിപ്പിക്കുന്നു. കൂടാതെ രാജ്യത്തിന്‍റെ ഭൂരിപക്ഷം ഭാഗത്തും സാധാരണയേക്കാൾ ഉയർന്ന താപനില ഉണ്ടാകാൻ സാധ്യതയുണ്ട്, ഡഗ് ഗിൽഹാം മുന്നറിയിപ്പ് നൽകി.

കാലാവസ്ഥാ പ്രവചനം ആദ്യം കാണുമ്പോൾ മിക്ക ആളുകളും സന്തോഷിക്കുമെങ്കിലും ഈ വേനൽക്കാലത്ത് കടുത്ത ചൂടും രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ആവശ്യത്തിന് മഴയില്ലാത്ത സാഹചര്യവും മറ്റ് ഭാഗങ്ങളിൽ കൊടുങ്കാറ്റും ഉണ്ടാകുന്ന ചില ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുമെന്നും ഡഗ് ഗിൽഹാം പ്രവചിക്കുന്നു. ഒൻ്റാരിയോ, കെബെക്ക് എന്നിവിടങ്ങളിലും മാരിടൈമിലും ചൂടും വരണ്ടതും ഈർപ്പമുള്ളതുമായ വേനൽക്കാലം പ്രവചിക്കപ്പെടുന്നു, ഗിൽഹാം പറഞ്ഞു. മധ്യ കാനഡയുടെ പല ഭാഗങ്ങളിലും ശക്തമായ ഇടിമിന്നലുകൾക്ക് സാധ്യതയുണ്ട്. കൂടാതെ രാത്രിയിൽ താപനില ഉയർന്നു തന്നെ നിലനിൽക്കും, അദ്ദേഹം അറിയിച്ചു. ജൂലൈയ്ക്ക് മുമ്പ് ചില ഉഷ്ണതരംഗങ്ങൾ പ്രതീക്ഷിക്കാം, പക്ഷേ സുപ്പീരിയർ തടാകത്തിന് പടിഞ്ഞാറുള്ള പ്രദേശങ്ങൾ ഒഴികെ ഈ മേഖലയിൽ സ്ഥിരമായ ചൂട് ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷകർ പ്രതീക്ഷിക്കുന്നില്ല.

ഒൻ്റാരിയോ-മാനിറ്റോബ അതിർത്തിയിലെ കാലാവസ്ഥ സാധാരണയേക്കാൾ ചൂടും വരണ്ടതുമായി അനുഭവപ്പെടും. ഈ വേനൽക്കാലത്ത് കാട്ടുതീ ഉണ്ടാകാനുള്ള സാധ്യതകളെക്കുറിച്ച് ഇതിനകം തന്നെ സൂചന നൽകിയിട്ടുണ്ട്. മേഖലയിലുടനീളം അതിവേഗം പടരുന്ന തീപിടുത്തങ്ങൾ കാരണം സമീപ ദിവസങ്ങളിൽ നിരവധി കമ്മ്യൂണിറ്റികളിൽ നിന്നും ജനങ്ങളെ ഒഴിപ്പിച്ചിട്ടുണ്ട്.

സാധാരണയേക്കാൾ ഉയർന്ന താപനിലയും സാധാരണയേക്കാൾ കുറഞ്ഞ മഴയും പ്രതീക്ഷിക്കുന്ന പ്രൈയറികളുടെ തെക്കൻ ഭാഗത്ത് വരൾച്ച ഗുരുതരമായ ആശങ്കയാകുമെന്ന് വെതർ നെറ്റ്‌വർക്ക് പ്രവചിക്കുന്നു. ആൽബർട്ട, സസ്കാച്വാൻ, മാനിറ്റോബ പ്രവിശ്യകളിൽ ഇപ്പോൾ തന്നെ സാധാരണയേക്കാൾ ചൂടുള്ള കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. യൂകോൺ അതിർത്തിക്കടുത്ത് സാധാരണയേക്കാൾ കൂടുതൽ ഈർപ്പമുള്ള കാലാവസ്ഥ ഒഴികെ, ബ്രിട്ടിഷ് കൊളംബിയയുടെ തീരത്ത് സാധാരണയേക്കാൾ ഉയർന്ന താപനിലയും മഴയും പ്രതീക്ഷിക്കുന്നു. പ്രവിശ്യയുടെ മധ്യ, തെക്കൻ ഉൾപ്രദേശങ്ങളിൽ, സാധാരണയേക്കാൾ കൂടുതൽ ചൂടും വരണ്ട കാലാവസ്ഥയും പ്രവചിക്കപ്പെടുന്നു, ഗിൽഹാം പറഞ്ഞു.

എന്നാൽ, മിക്ക മാരിടൈംസ് പ്രവിശ്യകളിലും പടിഞ്ഞാറൻ ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോറിലും സാധാരണയിൽ കൂടുതൽ ചൂടും മഴയും പ്രതീക്ഷിക്കാം. കൂടാതെ ഇടയ്ക്കിടെ തണുപ്പും അനുഭവപ്പെടാം. ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ, കിഴക്കൻ നോവസ്കോഷ എന്നിവിടങ്ങളിൽ സാധാരണയേക്കാൾ കൂടുതൽ മഴ ലഭിക്കുമെന്നും വെതർ നെറ്റ്‌വർക്ക് പ്രവചനം പറയുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!