ഓട്ടവ : മെയ് അവസാന വാരാന്ത്യത്തിൽ രാജ്യതലസ്ഥാനത്ത് കനത്ത മഴയും ഇടിമിന്നലും ഉണ്ടായതായി എൻവയൺമെൻ്റ് കാനഡ. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണി വരെയുള്ള കണക്കനുസരിച്ച്, 24 മണിക്കൂറിനുള്ളിൽ ഓട്ടവ ഇന്റർനാഷണൽ വിമാനത്താവളത്തിൽ 17 മില്ലിമീറ്റർ മഴ പെയ്തതായി കാലാവസ്ഥാ ഏജൻസി അറിയിച്ചു.

ഞായറാഴ്ച രാവിലെയും ഉച്ചയ്ക്കും മഴ പെയ്യാൻ 40 ശതമാനം സാധ്യതയുള്ളതായി ഏജൻസി റിപ്പോർട്ട് ചെയ്തു. വെയിലും സാധാരണ താപനിലയും തിങ്കളാഴ്ച തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു. തിങ്കളാഴ്ച തെളിഞ്ഞ ആകാശവും 23 ഡിഗ്രി സെൽഷ്യസും ആയിരിക്കും അനുഭവപ്പെടുക. അടുത്ത ആഴ്ചയുടെ ഭൂരിഭാഗവും ഉയർന്ന താപനിലയും മഴയും ഉണ്ടാകും. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും കൂടുതൽ മഴ ലഭിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.