Wednesday, September 10, 2025

നോവസ്കോഷ ന്യൂ ഗ്ലാസ്‌ഗോയിൽ മലയാളി കുടുംബത്തിനെതിരെ കവർച്ചാശ്രമം

ഹാലിഫാക്സ് : നോവസ്കോഷ ന്യൂ ഗ്ലാസ്‌ഗോയിൽ കവർച്ചാശ്രമത്തിന് ഇരയായി മലയാളി കുടുംബം. ന്യൂ ഗ്ലാസ്‌ഗോയിലെ റിവർസൈഡ് പാർക്ക്‌വേയിൽ ജൂൺ ഒന്നിന് രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. വഴി ചോദിക്കാനെന്ന വ്യാജേനയാണ് മൂന്നര വയസ്സുള്ള കുട്ടി അടക്കമുള്ള മലയാളി കുടുംബത്തെ ആക്രമിച്ചത്.

റിവർസൈഡ് പാർക്ക്‌വേയിലൂടെ നടക്കാനിറങ്ങിയ മലയാളി കുടുംബത്തിന് അടുത്ത് വാഹനം നിർത്തുകയും ഡ്രൈവർ വഴി ചോദിക്കുകയുമായിരുന്നു. ഇതിനിടെ പിൻസീറ്റിലിരുന്ന സ്ത്രീ ഇവരുമായി സംസാരിക്കുകയും തുടർന്ന് പ്രകോപനം കൂടാതെ കുട്ടിയെ ആക്രമിക്കാൻ ശ്രമിച്ചതായും പരാതിയിൽ പറയുന്നു. ആക്രമണത്തെ തടഞ്ഞ കുട്ടിയുടെ അമ്മയുടെ മാല സ്ത്രീ പിടിച്ചുപറിക്കുകയും സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ടതായും പൊലീസ് അറിയിച്ചു. അന്വേഷണത്തിനിടെ, സംഭവത്തിൽ ഉൾപ്പെട്ട വാഹനത്തിന്‍റെ നിരീക്ഷണ ചിത്രങ്ങൾ ലഭിച്ചതായി ന്യൂ ഗ്ലാസ്‌ഗോ പൊലീസ് റിപ്പോർട്ട് ചെയ്തു. ഇത്തരത്തിൽ നിരവധി മോഷണസംഭവങ്ങൾ അരങ്ങേറുന്നതായി പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!