ഓട്ടവ : പുതിയ ഇമിഗ്രേഷൻ മന്ത്രിയുടെ കീഴിൽ ആദ്യ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പ് നടന്നു. ഈ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ 277 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകിയതായി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) അറിയിച്ചു. ഏറ്റവും കുറഞ്ഞ കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം (CRS) സ്കോർ 726 ഉള്ള അപേക്ഷകരെയാണ് ഈ നറുക്കെടുപ്പിൽ പരിഗണിച്ചത്.

മെയ് 13-ന് ശേഷം നടക്കുന്ന എക്സ്പ്രസ് എൻട്രി നറുക്കെടുപ്പായിരുന്നു ഇത്. മെയ് 12-ന് PNP ഡ്രോ, മെയ് 13-ന് കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (CEC) ഡ്രോ എന്നീ രണ്ടു കാറ്റഗറി അധിഷ്ഠിത നറുക്കെടുപ്പുകൾ നടന്നിരുന്നു. ഇതുവരെ, 2025-ൽ എക്സ്പ്രസ് എൻട്രി സിസ്റ്റം വഴി 34,717 ഉദ്യോഗാർത്ഥികൾക്ക് IRCC ഇൻവിറ്റേഷൻ നൽകിയിട്ടുണ്ട്. ഈ വർഷം, എക്സ്പ്രസ് എൻട്രി സിസ്റ്റം പ്രാഥമികമായി പിഎൻപി അപേക്ഷകർക്ക് മുൻഗണന നൽകിയുള്ള നറുക്കെടുപ്പാണ് നടത്തുന്നത്.