ഓട്ടവ : ട്രംപിൻ്റെ പുതിയ സ്റ്റീൽ താരിഫുകൾ വൻതോതിലുള്ള പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്ന് കനേഡിയൻ വ്യവസായ മേഖല. അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉരുക്കിനും അലുമിനിയത്തിനുമുള്ള തീരുവ ഇരട്ടിയാക്കിയ നടപടി കാനഡയിൽ കടുത്ത പ്രതിസന്ധിക്ക് കാരണമാകുമെന്ന് കനേഡിയൻ സ്റ്റീൽ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പ്രസിഡൻ്റ് സിഇഒയുമായ കാതറിൻ കോബ്ഡൻ. സ്റ്റീൽ, അലുമിനിയം ഇറക്കുമതിക്കുള്ള തീരുവ 25 ശതമാനത്തിൽ നിന്നും 50 ശതമാനമാക്കി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഇന്ന് ഔദ്യോഗികമായി ഒപ്പുവച്ചു. പുതിയ താരിഫുകൾ ബുധനാഴ്ച അർദ്ധരാത്രിക്ക് ശേഷം പ്രാബല്യത്തിൽ വരും. കൂടാതെ ഡെറിവേറ്റീവ് സ്റ്റീൽ, അലുമിനിയം ഉൽപ്പന്നങ്ങൾക്കും ഇത് ബാധകമാകും.

അതേസമയം ഏകദേശം 1,590 കോടി ഡോളർ മൂല്യമുള്ള അലുമിനിയം യുഎസിലേക്ക് കയറ്റുമതി ചെയ്യുന്ന കാനഡയ്ക്ക് ഈ തീരുമാനം തിരിച്ചടിയാകും. യുഎസിലേക്കുള്ള ഏറ്റവും വലിയ സ്റ്റീൽ, അലുമിനിയം വിതരണക്കാരായ കാനഡയിലെ കമ്പനികൾക്കും തൊഴിലാളികൾക്കും കനത്ത പ്രതിസന്ധി സൃഷ്ടിക്കുമെന്ന് യുണൈറ്റഡ് സ്റ്റീൽ വർക്കേഴ്‌സ് (യുഎസ്ഡബ്ല്യു) യൂണിയൻ കാനഡ ദേശീയ ഡയറക്ടർ മാർട്ടി വാറൻ പറയുന്നു.

പുതിയ തീരുവ ചുമത്തിയ നടപടി കാനഡയിലെയും യുഎസിലെയും സ്റ്റീൽ വ്യവസായത്തെ ബാധിക്കുമെന്ന് കാതറിൻ കോബ്ഡൻ പറയുന്നു. ഇത് കാനഡയിൽ നിന്ന് യുഎസി