ടൊറൻ്റോ : മെയ് മാസത്തിൽ ഗ്രേറ്റർ ടൊറൻ്റോ മേഖലയിലെ വീടുകളുടെ വിൽപ്പന ദുർബലമായി തുടർന്നതായി ടൊറൻ്റോ റീജനൽ റിയൽ എസ്റ്റേറ്റ് ബോർഡ്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 13.3% കുറവിൽ മെയ് മാസത്തിൽ 6,244 വീടുകളാണ് വിറ്റഴിച്ചത്. അതേസമയം, പുതിയ ലിസ്റ്റിങ്ങുകൾ കഴിഞ്ഞ മാസം 21,819 ആയി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 14% വർധന.

ഒരു വർഷം മുമ്പത്തെതിനേക്കാൾ നഗരത്തിലെ വീടുകളുടെ ശരാശരി വിൽപ്പന വില നാല് ശതമാനം കുറഞ്ഞ് 1,120,879 ഡോളറായി. സാധാരണ വീടിനെ പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ള കോമ്പോസിറ്റ് ബെഞ്ച്മാർക്ക് വില കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 4.5 ശതമാനവും കുറഞ്ഞു.