ടൊറൻ്റോ : ഗ്രേറ്റർ ടൊറൻ്റോ മേഖലയിലും തെക്കൻ ഒൻ്റാരിയോയിലും വ്യാഴാഴ്ച ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ളതായി എൻവയൺമെൻ്റ് കാനഡ മുന്നറിയിപ്പ് നൽകി. ജിടിഎയിലുടനീളം മേഘാവൃതമായിരിക്കും. രാവിലെ കുറച്ച് മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ ഏജൻസി പ്രവചിക്കുന്നു.

ടൊറൻ്റോ, മിസ്സിസാഗ, ബ്രാംപ്ടൺ, ഓഷവ എന്നിവിടങ്ങളിൽ രാവിലെ മഴ പെയ്യാൻ സാധ്യതയുണ്ട്. കൂടാതെ ഹാമിൽട്ടണിലും മഴ പെയ്തേക്കുമെന്ന് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. ജിടിഎയിലുടനീളം രാവിലെയും ഉച്ചയ്ക്കും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ ഏജൻസി പറയുന്നു.

മിസ്സിസാഗയിൽ പകൽ സമയത്തെ ഉയർന്ന താപനില ഏകദേശം 20 ഡിഗ്രി സെൽഷ്യസ് ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ജിടിഎയിൽ വ്യാഴാഴ്ച രാത്രി മിക്കവാറും തെളിഞ്ഞ കാലാവസ്ഥയായിരിക്കും. അതേസമയം ഹാമിൽട്ടണിലും നയാഗ്ര ഫോൾസിലും വൈകുന്നേരം കൂടുതൽ മഴ ഉണ്ടാകും. വെള്ളിയാഴ്ച താപനില ഉയരുമെന്ന് ഫെഡറൽ ഏജൻസി മുന്നറിയിപ്പ് നൽകി. മിസ്സിസാഗയിൽ ഏകദേശം 24 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന താപനില ഉണ്ടാകുമെന്നും വാരാന്ത്യത്തിൽ സമാനമായ അവസ്ഥ പ്രതീക്ഷിക്കുന്നു.