കാല്‍ഗറി : നഗരത്തിൽ വീടുകളുടെ വില ഓരോ വർഷവും വർധിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ കാല്‍ഗറിയിലെ വീടുകളുടെ വില ഒരു ലക്ഷത്തോളം വര്‍ധിച്ചതായി റിയൽ എസ്റ്റേറ്റ് കമ്പനി റിപ്പോർട്ട് ചെയ്തു.

2022 ഏപ്രിലില്‍ കാല്‍ഗറിയില്‍ ഒരു വീടിന്‍റെ വില 543,820 ഡോളറായിരുന്നു. ഇത് 2025 ഏപ്രിൽ ആയപ്പോൾ 663,496 ഡോളറായി വര്‍ധിച്ചു. മൂന്ന് വർഷത്തിനിടെ നഗരത്തിലെ വീടുകളുടെ വിലയിൽ 119,676 ഡോളര്‍ വ്യത്യാസമാണ് ഉണ്ടായത്.
