Wednesday, September 10, 2025

കാട്ടുതീ ദുരിതബാധിതർക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് മാനിറ്റോബ

വിനിപെഗ് : പ്രവിശ്യയിൽ കാട്ടുതീയിൽ നിന്നും ഒഴിപ്പിച്ചവർക്ക് സാമ്പത്തിക സഹായം ലഭിക്കുമെന്ന് മാനിറ്റോബ സർക്കാർ. വൈൽഡ് ഫയർ ഇൻസിഡെന്‍റൽ സപ്പോർട്ട് പ്രോഗ്രാം വഴി ഇവർക്ക് ദുരിതാശ്വാസത്തിന് അപേക്ഷിക്കാമെന്ന് പ്രവിശ്യ സർക്കാർ അറിയിച്ചു. മാനിറ്റോബയിൽ താമസിക്കുന്നവരും, ഒഴിപ്പിക്കപ്പെട്ട ഒരു കമ്മ്യൂണിറ്റിയിൽ പ്രാഥമിക താമസസ്ഥലം ഉള്ളവരുമായവർ ദുരിതാശ്വാസത്തിനായി റെഡ് ക്രോസിൽ രജിസ്റ്റർ ചെയ്യണം.

13 വയസ്സും അതിൽ കൂടുതലുമുള്ള ഓരോ വ്യക്തിക്കും ഒരു ദിവസം 34 ഡോളർ ലഭിക്കും, അതായത് ആഴ്ചയിൽ 238 ഡോളർ. 12 വയസ്സും അതിൽ താഴെയുമുള്ള കുട്ടികൾക്ക് ഒരു ദിവസം 27 ഡോളറും ആഴ്ചയിൽ 189 ഡോളറും ലഭിക്കാൻ അർഹതയുണ്ട്. പ്രവിശ്യനിവാസികൾക്ക് വൈൽഡ് ഫയർ ഇൻസിഡെന്‍റൽ സപ്പോർട്ട് പ്രോഗ്രാമിലേക്ക് ഓൺലൈനായി രജിസ്റ്റർ ചെയ്യാം. അല്ലെങ്കിൽ രാവിലെ 8 മണിക്കും രാത്രി 10 മണിക്കും ഇടയിൽ 1-800-863-6582 എന്ന നമ്പറിൽ വിളിച്ചും രജിസ്ട്രേഷൻ നടത്താമെന്ന് അധികൃതർ അറിയിച്ചു.

പിമിസികാമാക് ക്രീ നേഷൻ, ടാറ്റാസ്‌ക്വയാക് ക്രീ നേഷൻ, മാർസെൽ കൊളംബ് ക്രീ നേഷൻ, മത്യാസ് കൊളംബ് ക്രീ നേഷൻ എന്നിവിടങ്ങളിൽ നിന്നുള്ള പൗരന്മാരെ സഹായിക്കുന്നതിനായി ജീവനക്കാരും മറ്റ് വളണ്ടിയർമാരും കുടിയിറക്കപ്പെട്ടവരുടെ ഷെൽട്ടറുകളിലും ഹോട്ടലുകളിലും പോയി പേയ്‌മെന്റ് ഫോം പൂരിപ്പിക്കുന്നതിനുള്ള സഹായം നൽകുമെന്ന് മാനിറ്റോബ കീവറ്റിനോവി ഒകിമകനാക് (എംകെഒ) പറഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!