മൺട്രിയോൾ : യുഎസ് താരിഫുകളെ തുടർന്നുള്ള സാമ്പത്തിക അനിശ്ചിതത്വം ഉണ്ടായിരുന്നിട്ടും മെയ് മാസത്തിൽ മൺട്രിയോളിൽ വീടുകളുടെ വിൽപ്പന വർധിച്ചതായി കെബെക്ക് പ്രൊഫഷണൽ അസോസിയേഷൻ ഓഫ് റിയൽ എസ്റ്റേറ്റ് ബ്രോക്കേഴ്‌സ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 10.2% വർധനയിൽ കഴിഞ്ഞ മാസം ഈ മേഖലയിൽ 4,992 വീടുകൾ വിറ്റതായി അസോസിയേഷൻ റിപ്പോർട്ട് ചെയ്തു. 2024 മെയ് മാസത്തിൽ 4,532 വീടുകളാണ് മൺട്രിയോൾ മേഖലയിൽ വിറ്റത്.

മൺട്രിയോളിൽ വീടുകളുടെ ശരാശരി വിലയും വർധിച്ചതായി റിയൽ എസ്റ്റേറ്റ് ബോർഡ് അറിയിച്ചു. സിംഗിൾ ബെഡ്‌റൂം വീടുകളുടെ വില 8.7% വർധിച്ച് 625,000 ഡോളറായി. ഒരു പ്ലെക്സിന്‍റെ ശരാശരി വില 5.1% വർധിച്ച് 825,000 ഡോളറായും ഒരു കോണ്ടോമിനിയത്തിന്‍റെ ശരാശരി വില 4.3% വർധിച്ച് 427,500 ഡോളറുമായി. കഴിഞ്ഞ മാസം മൺട്രിയോൾ പ്രദേശത്ത് 7,596 പുതിയ ലിസ്റ്റിങ്ങുകൾ ഉണ്ടായി. ഒരു വർഷം മുമ്പത്തേതിനേക്കാൾ 11.2% വർധനയാണ് പുതിയ ലിസ്റ്റിങ്ങിൽ ഉണ്ടായത്. കൂടാതെ സജീവ ലിസ്റ്റിങ്ങുകൾ 2.4% വർധിച്ച് 18,920 ആയതായും റിയൽ എസ്റ്റേറ്റ് ബോർഡ് റിപ്പോർട്ട് ചെയ്തു.