Monday, August 18, 2025

കാർബൺ മോണോക്സൈഡ് വിഷബാധ: ഗാറ്റിനോയിൽ രണ്ടു പേർ മരിച്ചു

മൺട്രിയോൾ : കെബെക്കിലെ ഗാറ്റിനോയിൽ കാർബൺ മോണോക്സൈഡ് വിഷബാധയേറ്റ് രണ്ട് പേർ മരിച്ചതായി അഗ്നിശമന വകുപ്പ് റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച വൈകിട്ട് ഏഴുമണിയോടെ എയ്ൽമർ സെക്ടറിലെ വൈൽഡ്ഫ്രിഡ്-ലാവിഗ്നെ ബൊളിവാർഡിലുള്ള വീട്ടിലാണ് കാർബൺ മോണോക്സൈഡ് ചോർച്ച ഉണ്ടായത്.

വിവരമറിഞ്ഞ് അഗ്നിശമന സേനാംഗങ്ങള്‍ വീട്ടിലെത്തിയപ്പോൾ ഇരുവരെയും ബോധരഹിതരായി കണ്ടെത്തിയതായി ഗാറ്റിനോ അഗ്നിശമന വകുപ്പ് അറിയിച്ചു. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചതായി സ്ഥിരീകരിച്ചു. കാർബൺ മോണോക്സൈഡ് ചോർച്ചയുടെ കാരണം വ്യക്തമല്ല.

പൊലീസ് സ്ഥലത്തെത്തുമ്പോള്‍ ഗാരേജില്‍ കാര്‍ സ്റ്റാർട്ട് ചെയ്ത നിലയിലായിരുന്നു. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇത് അപകടമരണമാണെന്നും സംഭവം കുറ്റകൃത്യമല്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. അന്വേഷണം ആരംഭിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!