തണ്ടർ ബേ : മഹാമല്ലന്മാരുടെ കിടിലോൽക്കിടിലം വടംവലി മത്സരം, വരുവിൻ കാണുവിൻ ആസ്വദിക്കുവിൻ… തണ്ടർ ബേ മലയാളി അസോസിയേഷന്റെ (TBMA) ഓണം ഫെസ്റ്റിവൽ 2025-ന് ഔദ്യോഗിക തുടക്കം കുറിച്ച് ഓൾ കാനഡ വടംവലി മത്സരം സംഘടിപ്പിക്കുന്നു. ജൂലൈ 19 ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ എട്ടു വരെ തണ്ടർ ബേ മിലിറ്ററി ഗ്രൗണ്ടിലാണ് ഓൾ കാനഡ വടംവലി ചാമ്പ്യൻഷിപ്പ് നടക്കുക. ഒൻ്റാരിയോയിൽ നിന്നും മറ്റു പ്രവിശ്യകളിൽ നിന്നുമായി പന്ത്രണ്ടലധികം ടീമുകൾ മത്സരത്തിൽ പങ്കെടുക്കുമെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

ചാമ്പ്യൻഷിപ്പ് ചാമ്പ്യന്മാരാകുന്ന ടീമിന് 3001 ഡോളറും രണ്ടാം സ്ഥാനം നേടുന്നവർക്ക് 1001 ഡോളറും മൂന്നാം സ്ഥാനക്കാർക്ക് 501 ഡോളറും സമ്മാനമായി ലഭിക്കും. കൂടാതെ വിജയികൾക്ക് ട്രോഫികളും മെഡലുകളും സമ്മാനിക്കും. മത്സരത്തോടനുബന്ധിച്ച് കേരളീയ ഭക്ഷണശാലകൾ, മ്യൂസിക് തുടങ്ങിയവ ഒരുക്കും. തണ്ടർ ബേ മലയാളി അസോസിയേഷന്റെ ഓണം ഫെസ്റ്റിവൽ 2025 സെപ്റ്റംബർ 6-ന് CLE ഗ്രൗണ്ടിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. റ്റുഗെതർ റിയൽറ്റർ ഗ്രൂപ്പ് ആണ് ചാമ്പ്യൻഷിപ്പിന്റെ മുഖ്യസ്പോൺസർ. കൂടുതൽ വിവരങ്ങൾക്കും വടംവലി മത്സര രജിസ്ട്രേഷനുമായി : ബിജിൽ വാൾട്ടർ (സെക്രട്ടറി) : (807) 355-8476, അഭിനവ് : (807) 355-4168, ബെൽജിൻ : (807) 358-0070.