Tuesday, October 14, 2025

യുഎസിനെതിരായ മെറ്റൽ കൗണ്ടർ താരിഫ് മാറ്റങ്ങൾ ജൂലൈ 21-ന്: മാർക്ക് കാർണി

ഓട്ടവ : അമേരിക്കയുമായുള്ള വ്യാപാര ചർച്ചകളിലെ പുരോഗതിക്ക് അനുസൃതമായി ജൂലൈ 21-ന് മെറ്റൽ കൗണ്ടർ താരിഫുകൾ ക്രമീകരിക്കുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി. രാജ്യത്തെ സ്റ്റീൽ, അലുമിനിയം വ്യവസായങ്ങളെ സംരക്ഷിക്കാൻ ജൂൺ 30-ന് പുതിയ നിയമം അവതരിപ്പിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. കാർണിയും യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപും ജി 7 ഉച്ചകോടിയുടെ ഭാഗമായി ആൽബർട്ടയിലെ കനനാസ്കിസിൽ കൂടിക്കാഴ്ച നടത്തിയതിന് ശേഷം പ്രഖ്യാപിച്ച 30 ദിവസത്തെ വ്യാപാര കരാർ സമയപരിധി ജൂലൈ 21-ന് അവസാനിക്കും. ട്രംപിന്‍റെ സ്റ്റീൽ, അലുമിനിയം ഇറക്കുമതി തീരുവകളുടെ സമ്മർദ്ദത്തിൽ കാനഡയിലെ സ്റ്റീൽ-അലുമിനിയം വ്യവസായങ്ങൾ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് പ്രഖ്യാപനം.

ആ കൗണ്ടർ താരിഫുകൾ ക്രമീകരിക്കുന്നതിനു പുറമേ, ജൂൺ 30 ഓടെ കനേഡിയൻ വിതരണക്കാർക്കും വ്യാപാര പങ്കാളികൾക്കും അനുകൂലമായി ഫെഡറൽ സംഭരണ ​​നയങ്ങൾ കാനഡ പരിമിതപ്പെടുത്തുമെന്നും മാർക്ക് കാർണി അറിയിച്ചു. യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തി സ്റ്റീൽ, അലുമിനിയം താരിഫുകൾ കാരണം പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ കനേഡിയൻ സ്റ്റീൽ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍റെയും യുണൈറ്റഡ് സ്റ്റീൽ വർക്കേഴ്‌സിന്‍റെയും തലവന്മാർ ഇന്ന് പാർലമെൻ്റ് ഹിൽ സന്ദർശിക്കുകയും ഫെഡറൽ ഗവൺമെൻ്റിൽ നിന്ന് അടിയന്തര നടപടി ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഡോണൾഡ് ട്രംപ് മാർച്ചിൽ കാനഡയിൽ നിന്നുള്ള എല്ലാ സ്റ്റീൽ, അലുമിനിയം ഇറക്കുമതികൾക്കും 25% താരിഫ് ഏർപ്പെടുത്തിയിരുന്നു. തുടർന്ന് ഈ മാസം ആദ്യം ആ നിരക്ക് 50 ശതമാനമായി ഉയർത്തി. ഇതോടെ കാനഡയിലെ സ്റ്റീൽ, അലുമിനിയം വ്യവസായങ്ങൾ കടുത്ത പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയിരുന്നു. മാർച്ചിൽ കാനഡ യുഎസ് താരിഫുകൾക്ക് മറുപടിയായി യുഎസ് സ്റ്റീൽ, അലുമിനിയം ഉൽപ്പന്നങ്ങൾക്ക് പ്രതികാര താരിഫുകൾ ഏർപ്പെടുത്തിയിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!