മിസ്സിസാഗ : മിസ്സിസാഗയിലെ ഹൈവേ 403-ൽ മോട്ടോർ സൈക്കിളിൽ സഞ്ചരിക്കുന്നതിനിടെ ട്രാൻസ്പോർട്ട് ട്രക്കുമായി കൂട്ടിയിടിച്ച് ടൊറൻ്റോ പൊലീസ് ഉദ്യോഗസ്ഥന് ഗുരുതരമായി പരുക്കേറ്റു. ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 30 വർഷത്തിലേറെയായി മോട്ടോർ സ്ക്വാഡിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥന്റെ മുഖത്ത് മുറിവേറ്റതായി അധികൃതർ അറിയിച്ചു.

വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3:15 ഓടെയാണ് അപകടം നടന്നതെന്ന് ഒൻ്റാരിയോ പ്രൊവിൻഷ്യൽ പൊലീസ് (OPP) അറിയിച്ചു. മോട്ടോർകേഡ് പരിശീലനത്തിൽ ഉദ്യോഗസ്ഥൻ പങ്കെടുക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് ടൊറൻ്റോ പൊലീസ് റിപ്പോർട്ട് ചെയ്തു. വരാനിരിക്കുന്ന ഫിഫ ലോകകപ്പിനുള്ള പരിശീലനമായിരുന്നു നടന്നത്. അപകടത്തെ തുടർന്ന് ഹൈവേ 403- ന്റെ വെസ്റ്റ് ബൗണ്ട് ലൈൻ ഡണ്ടാസ് സ്ട്രീറ്റിനും ക്വീൻ എലിസബത്ത് വേയ്ക്കും ഇടയിൽ അടച്ചു. അപകടത്തിന്റെ കാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചു.