കാല്‍ഗറി : നഗരത്തിൽ കനത്ത മഴ പെയ്യുമെന്ന് എൻവയൺമെൻ്റ് കാനഡയുടെ പ്രവചനം. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ആരംഭിക്കുന്ന മഴ വൈകുന്നേരത്തോടെ ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥാ ഏജൻസി അറിയിച്ചു. ശനിയാഴ്ച വൈകുന്നേരത്തോടെ നഗരത്തിൽ 40 മുതല്‍ 80 മില്ലിമീറ്റര്‍ വരെ മഴ പെയ്യും.

കനത്ത മഴ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും റോഡുകളില്‍ വെള്ളം കെട്ടിക്കിടക്കുന്നതിനും കാരണമാകുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കുന്നു. താഴ്ന്ന പ്രദേശങ്ങളില്‍ പ്രാദേശികമായി വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. ഈ വാരാന്ത്യത്തിൽ ബോ, എൽബോ നദികളിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. പക്ഷേ വെള്ളപ്പൊക്കം പ്രതീക്ഷിക്കുന്നില്ലെന്നും ഫെഡറൽ ഏജൻസി അറിയിച്ചു. എന്നാൽ, കാൽഗറി നിവാസികൾ ജാഗ്രത പാലിക്കുകയും നദിയുടെ ചുറ്റുപാടുകളിൽ സുരക്ഷിതരായിരിക്കുകയും വേണം.