Tuesday, October 14, 2025

ശക്തമായ കൊടുങ്കാറ്റ്: കെബെക്കിൽ പതിനായിരങ്ങൾ ഇരുട്ടിൽ

മൺട്രിയോൾ : പ്രവിശ്യയിലെ കാപിറ്റേൽ-നാഷണൽ, ചൗഡിയർ-അപ്പാലാച്ചസ് മേഖലകളിൽ വീശിയടിച്ച ശക്തമായ കൊടുങ്കാറ്റിനെ തുടർന്ന് കെബെക്കിലുടനീളം പതിനായിരങ്ങൾ ഇരുട്ടിലായി. ചൊവ്വാഴ്ച രാവിലെ ഒമ്പതര വരെ പ്രവിശ്യയിലുടനീളം എഴുപത്തിനായിരത്തിലധികം പേർക്ക് വൈദ്യുതി തടസ്സം നേരിടുന്നതായി ഹൈഡ്രോ-കെബെക്ക് അറിയിച്ചു. ഇതിൽ ഏകദേശം 72,000 പേർ കാപിറ്റേൽ-നാഷണൽ, ചൗഡിയർ-അപ്പാലാച്ചസ് മേഖലകളിലാണെന്നും യൂട്ടിലിറ്റി റിപ്പോർട്ട് ചെയ്തു.

അബിറ്റിബി-ടെമിസ്കാമിംഗു, മൗറീസി, മറ്റ് പ്രദേശങ്ങൾ എന്നിവിടങ്ങളിലും മറ്റ് വൈദ്യുതി തടസ്സങ്ങൾ ഉണ്ടായി. ശക്തമായ കാറ്റ് മണിക്കൂറിൽ 100 ​​കിലോമീറ്റർ വേഗത്തിൽ വീശിയടിച്ചതോടെ തിങ്കളാഴ്ച വൈകുന്നേരം കെബെക്കിലെ ഒരു ലക്ഷത്തി ഇരുപത്തിനായിരത്തിലധികം ഉപയോക്താക്കൾ ഇരുട്ടിലായിരുന്നു. അതിൽ കാപിറ്റേൽ-നാഷണൽ മേഖലയിലെ ഒരു ലക്ഷത്തിലധികം ഉപയോക്താക്കൾ ഉൾപ്പെടുന്നു.

തിങ്കളാഴ്ച വൈകുന്നേരത്തെ കൊടുങ്കാറ്റുമായി ബന്ധപ്പെട്ട് 911 എന്ന നമ്പറിൽ എണ്ണൂറിലധികം കോളുകൾ ലഭിച്ചതായി സർവീസ് ഡി പൊലീസ് ഡി ലാ വില്ലെ ഡി കെബെക്ക് (SPVQ) റിപ്പോർട്ട് ചെയ്തു. വൈദ്യുതി തടസ്സം നേരിടുന്നതിനാൽ, ട്രാഫിക് ലൈറ്റുകൾ പ്രവർത്തനരഹിതമായ ജംഗ്ഷനുകളിൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!