ടൊറൻ്റോ : സിഗ്നൽ അറ്റകുറ്റപണിക്കൾക്കായി വാരാന്ത്യത്തിൽ കിപ്ലിങ്-ജെയ്ൻ സ്റ്റേഷനുകൾക്കിടയിൽ സബ്‌വേ സർവീസ് ഉണ്ടാകില്ലെന്ന് ടിടിസി. അടച്ചിടൽ സമയത്ത് ശനിയാഴ്ചയും ഞായറാഴ്ചയും ഷട്ടിൽ ബസുകൾ സർവീസ് നടത്തുമെന്നും ടിടിസി അറിയിച്ചു. ഓരോ രാത്രിയും സർവീസ് അവസാനിപ്പിക്കുമ്പോൾ സബ്‌വേയിൽ അറ്റകുറ്റപ്പണികൾ നടത്തുന്നുണ്ടെങ്കിലും, അത്യാധുനിക അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ വാരാന്ത്യങ്ങളിലും ആഴ്ചയിലെ ആദ്യ രാത്രികളിലും അടച്ചിടിൽ അനിവാര്യമാണെന്ന് ഏജൻസി പറയുന്നു.

സഹായം ആവശ്യമുള്ള യാത്രക്കാർക്ക് വീൽ-ട്രാൻസ് സേവനം ലഭ്യമാകുമെന്ന് ടിടിസി അറിയിച്ചു. കൂടാതെ 149 എറ്റോബിക്കോ-ബ്ലോർ ആക്‌സസിബിലിറ്റി ഷട്ടിൽ ബസ് സർവീസും ഒരുക്കിയിട്ടുണ്ട്. ഒപ്പം യാത്രക്കാരെ സഹായിക്കാൻ കൂടുതൽ ടിടിസി ജീവനക്കാരെയും നിയോഗിക്കും, ടിടിസി അറിയിച്ചു.