Sunday, April 5, 2026

കാട്ടുതീ പുക: മാനിറ്റോബയിൽ വായുമലിനീകരണം രൂക്ഷം

വിനിപെഗ് : കാട്ടുതീ പുക കാരണം മാനിറ്റോബയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും വായുമലിനീകരണം രൂക്ഷമായതായി എൻവയൺമെൻ്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ (ECCC) മുന്നറിയിപ്പ് നൽകി. വിനിപെഗ്, ലാക് ഡു ബോണറ്റ്, സ്റ്റെയിൻബാക്ക് എന്നിവയുൾപ്പെടെ നിരവധി പ്രദേശങ്ങളിൽ മുന്നറിയിപ്പ് ബാധകമായിരിക്കും.

വായുഗുണനിലവാരവും ദൃശ്യപരതയും ഓരോ സ്ഥലത്തും വ്യത്യാസപ്പെടാമെന്നും ഏതാനും മണിക്കൂറുകൾക്കുള്ളിൽ വേഗത്തിൽ മാറാമെന്നും കാലാവസ്ഥാ ഏജൻസി പറയുന്നു. 65 വയസ്സിനു മുകളിലുള്ളവർ, ഗർഭിണികൾ, ശിശുക്കൾ, കൊച്ചുകുട്ടികൾ, നിലവിലുള്ള രോഗമോ വിട്ടുമാറാത്ത രോഗാവസ്ഥയോ ഉള്ളവർ, പുറത്ത് ജോലി ചെയ്യുന്നവർ എന്നിവരുൾപ്പെടെയുള്ള ആളുകൾ പുറത്തെ ആയാസകരമായ പ്രവർത്തനങ്ങൾ കുറയ്ക്കുകയോ പുനഃക്രമീകരിക്കുകയോ ചെയ്യണം, കാലാവസ്ഥാ വകുപ്പ് നിർദ്ദേശിച്ചു. കൂടാതെ കാട്ടുതീ പുക കാരണം കടുത്ത ആരോഗ്യപ്രതിസന്ധി നേരിടുന്നവർ ഉടൻ വൈദ്യസഹായം തേടണമെന്നും, ഏജൻസി പ്രസ്താവനയിൽ പറഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!