Friday, March 20, 2026

മലയാളി സഹീർ മുഹമ്മദ് ചരലിന് ഇന്ത്യൻ ടെക്ക് ഐക്കൺ അവാർഡ്

കാൽഗറി : ആൽബർട്ടയിലെ ഇന്ത്യൻ ടെക് ഐക്കൺ അവാർഡ്-2025-ന് അർഹനായി തൃശൂരിൽ നിന്നുള്ള ഐടി മാനേജ്മെൻ്റ് വിദഗ്ദ്ധൻ സഹീർ മുഹമ്മദ് ചരലിൽ. കാൽഗറി സെൻട്രൽ ലൈബ്രറി ഹാളിൽ ജൂലൈ 6 ഞായറാഴ്ച നടന്ന ചടങ്ങിൽ സഹീർ മുഹമ്മദ് പുരസ്‌കാരം ഏറ്റുവാങ്ങി. അവാർഡ് ദാന ചടങ്ങിൽ ആൽബർട്ട ഇമിഗ്രേഷൻ മന്ത്രി മുഹമ്മദ് യാസീൻ, കാൽഗറി മേയർ ജ്യോതി ഗോണ്ടെക്, വൻകൂവറിലെ ഇന്ത്യൻ വൈസ് കോൺസുൽ സുഖ്‌ബീർ, പാർലമെൻ്റ് അംഗങ്ങളായ ടിം സിങ് ഉപ്പാൽ, ജസ് രാജ് സിങ് ഹല്ലൻ എന്നിവർ പങ്കെടുത്തു.

കമ്പ്യൂട്ടർ എഞ്ചിനീയറിങ് ബിരുദം കൂടാതെ ബിസിനസ്സ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദദാരി കൂടിയാണ് സഹീർ മുഹമ്മദ്. ഹിറ്റാച്ചി സൊലൂഷൻസ് ആൻഡ് ഇൻഡസ്ട്രി മുൻ വൈസ് പ്രസിഡൻ്റ് ആയിരുന്ന സഹീർ മുഹമ്മദ്, തൃശൂർ ചെമ്പൂക്കാവ് ഷിമോസിൽ മുഹമ്മദ് കുട്ടി- സീനത്ത് ദമ്പതികളുടെ മകനാണ്. തിരുവല്ല അലിഫ് വില്ല സലീം – റസിയ ദമ്പതികളുടെ മകൾ കഷ്മീര സഹീറാണ് ഭാര്യ. മക്കൾ : അയാൻ സഹീർ, സായ സഹീർ.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!