വിനിപെഗ് : അനിയന്ത്രിതമായി പടരുന്ന കാട്ടുതീയെ തുടർന്ന് മാനിറ്റോബ പട്ടണമായ സ്നോ ലേക്കിൽ പ്രാദേശിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ജീവനക്കാർ അടക്കം എല്ലാവരും വ്യാഴാഴ്ച ഉച്ചയോടെ പട്ടണത്തിൽ നിന്നും ഒഴിഞ്ഞു പോകണമെന്നും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. സ്നോ ലേക്ക് നഗരത്തിന് സമീപമുള്ള തീ ഏകദേശം 3,000 ഹെക്ടർ വിസ്തൃതിയുള്ളതും നിയന്ത്രണാതീതമായി തുടരുന്നതുമാണ്. മാനിറ്റോബയിൽ നിലവിൽ 98 കാട്ടുതീ സജീവമാണ്.

പട്ടണത്തിൽ നിന്നും ഒഴിഞ്ഞുപോകുന്നവർ പണം, വളർത്തുമൃഗങ്ങൾ, മരുന്നുകൾ, വസ്ത്രങ്ങൾ, വ്യക്തിഗത ശുചിത്വ വസ്തുക്കൾ എന്നിവ കൈവശം കരുതണം. കൂടാതെ വീട് വിടുന്നതിന് മുമ്പ് വീടുകൾ പൂട്ടി ലൈറ്റുകളും ജലവിതരണവും ഓഫ് ചെയ്യണമെന്നും അധികൃതർ നിർദ്ദേശിച്ചു. ഒഴിഞ്ഞുപോകുന്ന, താമസിക്കാൻ സ്ഥലം ആവശ്യമുള്ളവർ വിനിപെഗ് 770 ലീല അവന്യൂവിലുള്ള ലീല സോക്കർ കോംപ്ലക്സിൽ റിപ്പോർട്ട് ചെയ്യണം.