Wednesday, September 10, 2025

ഫ്യൂവൽ പമ്പ് തകരാർ: യുഎസിൽ ഫോർഡ് വാഹനങ്ങൾ തിരിച്ചുവിളിച്ചു

ന്യൂയോർക്ക് : വാഹനങ്ങൾക്കുള്ളിലെ ലോ-പ്രഷർ ഫ്യൂവൽ പമ്പ് തകരാറിനെ തുടർന്ന് യുഎസിൽ എട്ടു ലക്ഷത്തിലധികം കാറുകൾ തിരിച്ചുവിളിച്ചതായി ഫോർഡ് കമ്പനി. ചില ഫോർഡ് ബ്രോങ്കോസ്, എക്സ്പ്ലോറേഴ്‌സ്, എഫ്-150 വാഹനങ്ങളും ഫോർഡ്, ലിങ്കൺ ബ്രാൻഡഡ് വാഹനങ്ങളും തിരിച്ചു വിളിച്ചവയിൽ ഉൾപ്പെടുന്നതായി യുഎസ് നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷൻ അറിയിച്ചു. യുഎസിൽ തിരിച്ചുവിളിച്ച 850,318 വാഹനങ്ങളിൽ 10 ശതമാനത്തിനും ഈ ഫ്യൂവൽ പമ്പ് തകരാർ ഉണ്ടെന്ന് ഫോർഡ് കണക്കാക്കുന്നു.

ഫ്യൂവൽ പമ്പ് തകരാറുമായി ബന്ധപ്പെട്ട സുരക്ഷാ അപകടസാധ്യതകളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നതിനായി ജൂലൈ 14 തിങ്കളാഴ്ച മുതൽ വാഹനഉടമകൾക്ക് കത്തുകൾ അയയ്ക്കുമെന്ന് ഫോർഡ് കമ്പനി പറയുന്നു. ചൂടുള്ള കാലാവസ്ഥയിലോ ടാങ്കിൽ കുറഞ്ഞ ഇന്ധനം ഉണ്ടെങ്കിലോ ഇന്ധന പമ്പ് തകരാറിലാകാൻ സാധ്യത കൂടുതലാണ് എന്ന് തിരിച്ചുവിളിക്കൽ റിപ്പോർട്ടിൽ പറയുന്നു. 2021 നും 2023 നും ഇടയിൽ പുറത്തിറങ്ങിയ ചില ഫോർഡ് ബ്രോങ്കോസ്, എക്സ്പ്ലോറേഴ്‌സ്, ലിങ്കൺ ഏവിയേറ്റേഴ്‌സ് എന്നിവയ്ക്ക് പുറമേ, 2021-2023 മോഡൽ F-250 SD, F-350 SD, F-450 SD, F-550 SD വാഹനങ്ങളും തിരിച്ചുവിളിക്കലിൽ ഉൾപ്പെടുന്നു. 2021-2022 ലിങ്കൺ നാവിഗേറ്ററുകൾ, ഫോർഡ് മസ്റ്റാങ്‌സ്, F-150 എന്നിവ തിരഞ്ഞെടുത്തവയും 2022 മോഡൽ എക്സ്പെഡിഷനുകളും ഇതിൽ ഉൾപ്പെടുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!