എഡ്മിന്‍റൻ : എഡ്സൺ നഗരത്തിന് സമീപം പുതിയ കാട്ടുതീ റിപ്പോർട്ട് ചെയ്തതായി ആൽബർട്ട സർക്കാർ സ്ഥിരീകരിച്ചു. എഡ്മിന്‍റൻ നഗരത്തിൽ നിന്നും ഏകദേശം 215 കിലോമീറ്റർ അകലെ മാൾബോറോയ്ക്ക് സമീപം ഹൈവേ 16-ലാണ് പുതിയ കാട്ടുതീ കണ്ടെത്തിയത്.

നിലവിൽ കാട്ടുതീ നിയന്ത്രണാതീതമാണെന്നും ഏകദേശം 3.5 ഹെക്ടർ വിസ്തൃതിയിൽ വ്യാപിച്ചതായും കണക്കാക്കുന്നു. അഗ്നിശമന സേനാംഗങ്ങളും എയർടാങ്കറുകളും നിലവിൽ യെല്ലോഹെഡ് കൺട്രി അഗ്നിശമന സേനാംഗങ്ങളുമായി ചേർന്ന് തീ അണയ്ക്കാൻ പ്രവർത്തിക്കുന്നുണ്ട്.
