വിനിപെഗ് : പ്രവിശ്യയിലെ ഏറ്റവും വലിയ കാട്ടുതീ സീസണിൽ ഏകദേശം 13,000 പേർ വീടുകൾ ഒഴിഞ്ഞു പോയതായി മാനിറ്റോബ സർക്കാർ. എന്നാൽ ഒഴിഞ്ഞുപോയ നൂറുകണക്കിന് ആളുകൾ പ്രവിശ്യാ സർക്കാർ ഏർപ്പെടുത്തിയ കോൺഗ്രഗേറ്റ് ഷെൽട്ടറുകളേക്കാൾ ഹോട്ടലുകളെ ആശ്രയിക്കുന്നുണ്ടെന്നും പ്രവിശ്യാ ഉദ്യോഗസ്ഥർ പറയുന്നു.

കാട്ടുതീ കാരണം കഴിഞ്ഞയാഴ്ച, വിനിപെഗിന് സമീപമുള്ള ഗാർഡൻ ഹിൽ ഫസ്റ്റ് നേഷനിൽ നിന്ന് ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചിരുന്നു. എന്നാൽ, അടിസ്ഥാനസൗകര്യങ്ങൾക്ക് കേടുപാടുകൾ ഉണ്ടാകാതെ കാട്ടുതീ നിയന്ത്രിക്കാൻ ജീവനക്കാർക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു. അതേസമയം അനിയന്ത്രിതമായി കാട്ടുതീ പടരുന്ന ലിൻ ലേക്ക് നഗരത്തിൽ ചില അടിസ്ഥാന സൗകര്യങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.