Monday, November 2, 2026

ഇന്തോനേഷ്യയിൽ ബോട്ടിന് തീപിടിച്ച് അഞ്ച് മരണം; രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു

ജക്കാർത്ത: ഇന്തോനേഷ്യയിൽ ബോട്ടിന് തീപിടിച്ച് അഞ്ച് മരണം. സുലവേസി ദ്വീപിന് സമീപം കടലിലാണ് അപകടമുണ്ടായത്. ബോട്ടിലെ 280 ലധികം പേരെ രക്ഷപ്പെടുത്തി. രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്.

പ്രവിശ്യയിലെ ദ്വീപ് ജില്ലയായ തലൗദിൽ നിന്ന് വടക്കൻ സുലവേസി പ്രവിശ്യയുടെ തലസ്ഥാനമായ മനാഡോയിലേക്ക് പോകുകയായിരുന്ന കെഎം ബാഴ്‌സലോണ 5നാണ് തീപിടിച്ചത്. താലിസിന് സമീപം യാത്രാ ബോട്ടിന് തീപിടിച്ചതായി ഇന്തോനേഷ്യൻ ഫ്ലീറ്റ് കമാൻഡിന്റെ കമാൻഡർ വൈസ് അഡ്മിറൽ ഡെനിഹ് ഹെൻഡ്രാറ്റ പറഞ്ഞു. പ്രദേശത്ത് നാവികസേനയുടെ മൂന്ന് കപ്പലുകൾ വിന്യസിച്ചിട്ടുണ്ട്. ഇതുവരെ 284 യാത്രക്കാരെയും ജീവനക്കാരെയും രക്ഷപ്പെടുത്തി. കടൽ പ്രക്ഷുബ്ധമായതിനാൽ പ്രാദേശിക മത്സ്യത്തൊഴിലാളികളും രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്.

ഗർഭിണിയായ സ്ത്രീയുടെ ഉൾപ്പെടെ അഞ്ച് മൃതദേഹങ്ങൾ രക്ഷാപ്രവർത്തകർ കണ്ടെടുത്തു. ബോട്ടിലുണ്ടായിരുന്ന യാത്രക്കാരുടെയും ജീവനക്കാരുടെയും കൃത്യമായ കണക്കുകൾ ലഭ്യമല്ല.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!