കാല്‍ഗറി : നഗരത്തിലും പരിസരപ്രദേശങ്ങളിലും കനത്ത മഴ പെയ്യുമെന്ന് എൻവയൺമെൻ്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ (ECCC) മുന്നറിയിപ്പ് നൽകി. ചില പ്രദേശങ്ങളില്‍, പ്രത്യേകിച്ച് കാല്‍ഗറിയുടെ പടിഞ്ഞാറ് ഭാഗത്ത്, ചൊവ്വാഴ്ച രാത്രിക്ക് മുമ്പ് 50 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നും ദേശീയ കാലാവസ്ഥാ ഏജന്‍സി വിശദീകരിച്ചു. കനത്ത മഴ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിനും കാരണമാകുമെന്നും ഏജൻസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കഴിഞ്ഞ വ്യാഴാഴ്ച മുതൽ ഞായറാഴ്ച വരെ കാൽഗറിയിലും പരിസരപ്രദേശങ്ങളിലും കനത്ത മഴ രേഖപ്പെടുത്തിയിരുന്നു. ചില കമ്മ്യൂണിറ്റികളിൽ 60 മില്ലിമീറ്ററിൽ കൂടുതൽ മഴ പെയ്തു. അതേസമയം YYC രാജ്യാന്തര വിമാനത്താവളത്തിലെ ഔദ്യോഗിക ECCC കാലാവസ്ഥാ കേന്ദ്രം 50 മില്ലിമീറ്ററിൽ കൂടുതൽ മഴ രേഖപ്പെടുത്തി.