Tuesday, March 24, 2026

മുൻ ഒൻ്റാരിയോ ലെഫ്റ്റനൻ്റ് ഗവർണർ ഹിലാരി മേരി വെസ്റ്റൺ അന്തരിച്ചു

ഓട്ടവ : മുൻ ഒൻ്റാരിയോ ലെഫ്റ്റനൻ്റ് ഗവർണർ ഹിലാരി മേരി വെസ്റ്റൺ അന്തരിച്ചു. 83 വയസ്സായിരുന്നു. ഒൻ്റാരിയോയുടെ വൈസ് റീഗലായി സേവനമനുഷ്ഠിക്കുന്ന രണ്ടാമത്തെ വനിതയാണ് ഹിലാരി. 1997 മുതൽ 2002 വരെ ഒൻ്റാരിയോയുടെ 26-ാമത് ലെഫ്റ്റനൻ്റ് ഗവർണറായി സേവനമനുഷ്ഠിച്ചു. അഞ്ച് വർഷത്തെ ഭരണകാലത്ത് സന്നദ്ധസേവനം, സ്ത്രീകൾ, യുവാക്കൾ എന്നിവരുടെ ക്ഷേമം എന്നീ വിഷയങ്ങളിൽ വെസ്റ്റൺ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിച്ചു.

അയർലണ്ടിലെ ഡബ്ലിനിൽ ജനിച്ചു വളർന്ന അവർ ഡാൽക്കിയിലെ ലോറെറ്റോ ആബിയിലാണ് വിദ്യാഭ്യാസം നേടിയത്. 1966 ൽ ഗാലൻ വെസ്റ്റണെ വിവാഹം കഴിച്ചു. ലോബ്ലോ കമ്പനീസ് ലിമിറ്റഡിന്‍റെ ചെയർമാനും മുൻ പ്രസിഡന്റുമായ ഗാലൻ വെസ്റ്റൺ ജൂനിയർ മകനാണ്. 1986 മുതൽ 10 വർഷം ആഡംബര വസ്ത്ര ബ്രാൻഡുകളായ ഹോൾട്ട് റെൻഫ്രൂ, ബ്രൗൺ തോമസ് & കമ്പനി എന്നിവയിലും ഡിപ്പാർട്ട്‌മെൻ്റ് സ്റ്റോർ കമ്പനിയായ സെൽഫ്രിഡ്ജസ് ഗ്രൂപ്പിലും പ്രവർത്തിച്ചു. 1996 ഡിസംബർ 12-ന് പ്രധാനമന്ത്രി ജീൻ ക്രെറ്റിയൻ വെസ്റ്റണെ ഒൻ്റാരിയോയുടെ ലെഫ്റ്റനൻ്റ് ഗവർണറായി നിയമിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!