കാൽഗറി : സതേൺ ആൽബർട്ടയിലെ സസ്കറ്റൂൺ ഫാമിലെ റസ്റ്ററൻ്റിൽ നിന്നും ഭക്ഷണം കഴിച്ച 68 പേർക്ക് ഇ-കോളി ബാക്ടീരിയ മൂലമുള്ള അസുഖം ബാധിച്ചതായി ആൽബർട്ട ഹെൽത്ത് സർവീസസ് (എഎച്ച്എസ്). കഴിഞ്ഞ ആഴ്ച 45 പേരിൽ അതിസാരത്തിന് കാരണമാകുന്ന എന്‍റമീബ ഹിസ്റ്റോലിറ്റിക്ക കണ്ടെത്തിയിരുന്നു. അസുഖബാധിതരായ നാല് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആ രോഗികളിൽ മൂന്ന് പേരെ ഡിസ്ചാർജ് ചെയ്തു.

അന്വേഷണത്തിന്‍റെ ഭാഗമായി, ജൂലൈ 1 നും 18 നും ഇടയിൽ സസ്കറ്റൂൺ ഫാമിലെ റസ്റ്ററൻ്റിൽ നിന്നും ഭക്ഷണം കഴിച്ചവരിൽ നിന്നും സാമ്പിളുകൾ ശേഖരിക്കാൻ തുടങ്ങിയതായി ഏജൻസി അറിയിച്ചു. ഏകദേശം 1,000 സാമ്പിളുകൾ ഇതിനകം ശേഖരിച്ചിട്ടുണ്ടെന്നും അവ പ്രോസസ്സ് ചെയ്യുന്നുണ്ടെന്നും ആരോഗ്യ വകുപ്പ് റിപ്പോർട്ട് ചെയ്തു. സസ്കറ്റൂൺ ഫാമിലെ റസ്റ്ററൻ്റിൽ നിന്നും ഭക്ഷണം കഴിച്ച, ഓക്കാനം, ഛർദ്ദി, വയറിളക്കം, വയറുവേദന തുടങ്ങിയ ലക്ഷണങ്ങളുള്ളവർ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണം, എഎച്ച്എസ് നിർദ്ദേശിച്ചു.