മോങ്ക്ടൺ : ന്യൂബ്രൺസ്വിക് മോങ്ക്ടണിലെ ഓണറബിൾ ബ്രെൻഡ റോബർട്ട്‌സൺ പാലത്തിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. ബുധനാഴ്ച രാത്രിഒമ്പതരയോടെ ടോ ട്രക്കും കാറും കൂട്ടിയിടിച്ചാണ് അപകടം.

കാറിലുണ്ടായിരുന്ന നാല് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി കോഡിയാക് ആർസിഎംപി സ്ഥിരീകരിച്ചു. ടോ ട്രക്ക് ഡ്രൈവർക്ക് പരുക്കേറ്റിട്ടില്ല. മരിച്ചവരുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അപകടത്തെ തുടർന്ന് പാലം മണിക്കൂറുകളോളം അടച്ചിരുന്നെങ്കിലും വ്യാഴാഴ്ച പുലർച്ചെ 4 മണിയോടെ വീണ്ടും തുറന്നു. അപകടത്തിന്‍റെ കാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചു.