Saturday, May 9, 2026

വലയുമോ യാത്രക്കാർ: പണിമുടക്ക് പ്രഖ്യാപിച്ച് എയർ കാനഡ ഫ്ലൈറ്റ് അറ്റൻഡൻ്റുമാർ

ഓട്ടവ : ഓഗസ്റ്റ് 11 തിങ്കളാഴ്ച മുതൽ കാനഡയിലുടനീളം പണിമുടക്ക് ആരംഭിക്കുമെന്ന് എയർ കാനഡ ഫ്ലൈറ്റ് അറ്റൻഡൻ്റുമാരെ പ്രതിനിധീകരിക്കുന്ന കനേഡിയൻ യൂണിയൻ ഓഫ് പബ്ലിക് എംപ്ലോയീസ് (CUPE) പ്രഖ്യാപിച്ചു. മൺട്രിയോൾ, ടൊറൻ്റോ, വൻകൂവർ, കാൽഗറി എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളെ ഈ സമരം ബാധിക്കുമെന്ന് യൂണിയൻ അറിയിച്ചു. പണിമുടക്ക് ഒഴിവാക്കാൻ യൂണിയനുമായി എയർ കാനഡ ചർച്ച ആരംഭിക്കുമെന്ന് അറിയിച്ച് മണിക്കൂറുകൾക്കുള്ളിലാണ് പണിമുടക്ക് പ്രഖ്യാപനം.

വർഷാരംഭം മുതൽ ആരംഭിച്ച കരാർ ചർച്ച വിജയത്തിലെത്താത്ത സാഹചര്യത്തിൽ ഫ്ലൈറ്റ് അറ്റൻഡൻ്റുമാർ പണിമുടക്ക് വോട്ടെടുപ്പ് നടത്തുകയും 99.7% പേരും പണിമുടക്കിന് അനുകൂലമായി വോട്ട് ചെയ്തിരുന്നു. തുടർന്ന് ഓഗസ്റ്റ് 16-ന് 72 മണിക്കൂർ പണിമുടക്ക് ആരംഭിക്കാൻ നോട്ടീസ് നൽകിയിരുന്നു. ഫ്ലൈറ്റ് അറ്റൻഡൻ്റുമാരുടെ മുൻ കരാർ മാർച്ച് 31-ന് അവസാനിച്ചിരുന്നു. വേതന വർധന, വേതനമില്ലാത്ത ജോലി, ദിവസബത്ത, പെൻഷൻ, ജോലി നിയമങ്ങൾ, വിശ്രമവേളകൾ തുടങ്ങിയയവയാണ് തർക്കവിഷയങ്ങൾ. അനുദിനം ഉയരുന്ന ജീവിതച്ചെലവിൽ ഒരു എൻട്രി ലെവൽ ഫ്ലൈറ്റ് അറ്റൻഡൻ്റിന് പ്രതിമാസം 1,951.30 ഡോളർ മാത്രമാണ് ലഭിക്കുന്നതെന്നും ഇത് ജീവിക്കാൻ തികയുന്നില്ലെന്നും യൂണിയൻ പറയുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!