Monday, May 25, 2026

പെട്രോൾ വില: നോവസ്കോഷയിലും ന്യൂബ്രൺസ്വിക്കിലും നേരിയ വർധന

ഹാലിഫാക്സ് : മാരിടൈംസ് പ്രവിശ്യയായ പ്രിൻസ് എഡ്വേഡ് ഐലൻഡിൽ പെട്രോൾ വില കുറഞ്ഞതായി പെട്രോളിയം അനലിസ്റ്റ് റിപ്പോർട്ട് ചെയ്തു. അതേസമയം നോവസ്കോഷയിലും ന്യൂബ്രൺസ്വിക്കിലും നേരിയ വർധന ഉണ്ടായി.

നോവസ്കോഷ

പ്രവിശ്യാ തലസ്ഥാനമായ ഹാലിഫാക്സ് മേഖലയിൽ സാധാരണ പെട്രോളിന്‍റെ വില ഒരു സെൻ്റ് വർധിച്ചു. ഇതോടെ പുതിയ വില ലിറ്ററിന് 146.7 സെൻ്റായി. പ്രവിശ്യയിൽ ഡീസൽ വില 5.3 സെൻ്റ് കുറഞ്ഞ് ലിറ്ററിന് 147.7 സെൻ്റായതായും നോവസ്കോഷ സർക്കാർ അറിയിച്ചു. മറ്റൊരു പ്രധാന നഗരമായ കെയ്പ് ബ്രെറ്റണിൽ സാധാരണ പെട്രോളിന് 148.6 സെന്റും ഡീസലിന് ലിറ്ററിന് 149.6 സെൻ്റുമാണ് ഈടാക്കുന്നത്.

പ്രിൻസ് എഡ്വേഡ് ഐലൻഡ്

പ്രിൻസ് എഡ്വേഡ് ഐലൻഡിൽ സാധാരണ പെട്രോളിന്‍റെ വില 1.1 സെൻ്റ് കുറഞ്ഞ് ലിറ്ററിന് 150.2 സെൻ്റായി. ഡീസലിന്‍റെ വില 5.8 സെൻ്റ് കുറഞ്ഞ് ലിറ്ററിന് 157.3 സെൻ്റുമായി.

ന്യൂബ്രൺസ്വിക്

ന്യൂബ്രൺസ്വിക്കിൽ സാധാരണ പെട്രോളിന് 0.6 സെൻ്റ് വർധിച്ചു. പുതിയ വില ഇപ്പോൾ ലിറ്ററിന് 147.5 സെൻ്റാണ്. അതേസമയം ഡീസലിന്‍റെ വില 4.4 സെൻ്റ് കുറഞ്ഞ് ലിറ്ററിന് 152.4 സെൻ്റായി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!