ഓട്ടവ : പണിമുടക്ക് ഒഴിവാക്കാൻ എയർ കാനഡയുടെ മധ്യസ്ഥതാ നിർദ്ദേശം നിരസിച്ച് ഫ്ലൈറ്റ് അറ്റൻഡൻ്റുമാരെ പ്രതിനിധീകരിക്കുന്ന യൂണിയൻ. കഴിഞ്ഞ ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പ് പ്രകാരം, ഓഗസ്റ്റ് 16 ന് മെച്ചപ്പെട്ട വേതനവും തൊഴില്‍ സാഹചര്യങ്ങളും ആവശ്യപ്പെട്ട് എയർ കാനഡ ഫ്ലൈറ്റ് അറ്റൻഡൻ്റുമാർ പണിമുടക്കാന്‍ സാധ്യതയുണ്ട്. ശനിയാഴ്ച പണിമുടക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ, CUPE ഇന്ന് രാത്രി 12:01-നകം പണിമുടക്കിന് നോട്ടീസ് നൽകിയേക്കാം.

എയർ കാനഡ പുതിയ കരാർ ഉറപ്പാക്കാൻ മധ്യസ്ഥതയ്ക്ക് നിർദ്ദേശിച്ചിട്ടുണ്ടെന്നും എന്നാൽ, ഇത് യൂണിയന്റെ പണിമുടക്കാനുള്ള അവകാശത്തെ ഇല്ലാതാക്കുമെന്ന് ഏകദേശം 10,000 എയർ കാനഡ, എയർ കാനഡ റൂജ് ഫ്ലൈറ്റ് അറ്റൻഡൻ്റുമാരെ പ്രതിനിധീകരിക്കുന്ന കനേഡിയൻ യൂണിയൻ ഓഫ് പബ്ലിക് എംപ്ലോയീസ് (CUPE) പറയുന്നു. മധ്യസ്ഥതയ്ക്ക് പകരം ചർച്ച തുടരാൻ എയർ കാനഡയോട് ആവശ്യപ്പെടുകയാണെന്നും യൂണിയൻ പറയുന്നു.
