Sunday, August 17, 2025

ഭവനവിൽപ്പന: ബ്രിട്ടിഷ് കൊളംബിയയിൽ 2.2% വർധന

വൻകൂവർ : പ്രവിശ്യയിലെ വീടുകളുടെ വിൽപ്പന കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ ജൂലൈയിൽ വർധിച്ചതായി ബ്രിട്ടിഷ് കൊളംബിയ റിയൽ എസ്റ്റേറ്റ് അസോസിയേഷൻ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ മാസം പ്രവിശ്യയിൽ ഏകദേശം 7,000 വീടുകളുടെ വിൽപ്പന നടന്നു. ഇത് 2024 ജൂലൈയിലെ വിൽപ്പനയേക്കാൾ 2.2% കൂടുതലാണ്.

2025-ലെ ആദ്യ ഏഴ് മാസങ്ങളിൽ ബ്രിട്ടിഷ് കൊളംബിയയിൽ നാല്പത്തി അയ്യായിരത്തോളം വീടുകൾ വിറ്റു. എന്നാലിത് 2024-ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 5.7% കുറവാണിത്. ജൂലൈയിൽ വിപണിയിൽ ലിസ്റ്റ് ചെയ്ത വീടുകളുടെ ശരാശരി വില 2.1% ഇടിഞ്ഞ് 942,686 ഡോളറിലെത്തി. ലോവർ മെയിൻലാൻഡ് ഒഴികെയുള്ള എല്ലാ പ്രദേശങ്ങളിലും വീടുകളുടെ വിൽപ്പന വർധിച്ചിട്ടുണ്ടെന്ന് അസോസിയേഷൻ അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!