Monday, October 27, 2025

കടുത്ത വരൾച്ച: ജലവിതരണം ആരംഭിച്ച് ഹാലിഫാക്സ് മുനിസിപ്പാലിറ്റി

ഹാലിഫാക്സ് : കടുത്ത ജലദൗർലഭ്യം നേരിടുന്ന നഗരവാസികൾക്ക് വെള്ളമെത്തിക്കുമെന്ന് ഹാലിഫാക്സ് റീജനൽ മുനിസിപ്പാലിറ്റി അറിയിച്ചു. നാളുകളായി കാര്യമായ മഴ ലഭിക്കാത്തതും കടുത്ത ചൂടും കാരണം നദികളിലെയും ഭൂഗർഭജല സ്രോതസ്സുകളിലെയും ജലനിരപ്പ് സാധാരണയേക്കാൾ താഴ്ന്നതായി എച്ച്ആർഎമ്മിലെ ജീവനക്കാർ പറയുന്നു. നീണ്ടുനിൽക്കുന്ന വരൾച്ച മുനിസിപ്പൽ ജലവിതരണത്തെ തടസ്സപ്പെടുത്തുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. വരണ്ട അവസ്ഥ തുടരുന്ന സാഹചര്യത്തിൽ നിർബന്ധിത നിയന്ത്രണങ്ങൾ ഒഴിവാക്കുന്നതിനായി പൊതുജനങ്ങൾ ജലഉപഭോഗം കുറയ്ക്കണമെന്ന് ഹാലിഫാക്സ് വാട്ടർ കഴിഞ്ഞ ആഴ്ച നിർദ്ദേശം നൽകിയിരുന്നു.

പൊതുജനങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിന് ഗ്രൗണ്ട് സെർച്ച് & റെസ്‌ക്യൂ, ജോയിൻ്റ് എമർജൻസി മാനേജ്‌മെൻ്റ് വളണ്ടിയർ ടീമുകളുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് പ്രവിശ്യാ സർക്കാർ അറിയിച്ചു. സെപ്റ്റംബർ 10 വരെ ബുധനാഴ്ചയും ഞായറാഴ്ചയും വൈകുന്നേരം 6 മുതൽ രാത്രി 8 വരെ 39, 38, 50, 56 എന്നീ ഫയർ സ്റ്റേഷനുകളിൽ നിന്ന് ആളുകൾക്ക് വെള്ളം ശേഖരിക്കാം. 44 ബെഹി റോഡിലുള്ള ഷീറ്റ് ഹാർബർ ഗ്രൗണ്ട് സെർച്ച് & റെസ്‌ക്യൂ കേന്ദ്രത്തിൽ ബുധനാഴ്ചകളിൽ വൈകുന്നേരം 5 മുതൽ 7 വരെയും ഞായറാഴ്ചകളിൽ ഉച്ചകഴിഞ്ഞ് 3 മുതൽ 5 വരെയും വെള്ളം ലഭ്യമാകും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!