ഓട്ടവ : ജീവനക്കാരുടെ പണിമുടക്കിനെ തുടർന്ന് പാഴ്‌സൽ വിതരണം തടസ്സപ്പെട്ടതോടെ രണ്ടാം പാദത്തിൽ കാനഡ പോസ്റ്റിന്‍റെ നഷ്ടം 40 കോടി 70 ലക്ഷം ഡോളറായതായി റിപ്പോർട്ട്. കഴിഞ്ഞ വർഷം ഇതേ പാദത്തിലെ മൊത്തവരുമാനമായ 165 കോടി ഡോളറിൽ നിന്നും ജൂൺ 28-ന് അവസാനിച്ച പാദത്തിൽ കാനഡ പോസ്റ്റിന്‍റെ മൊത്ത വരുമാനം 151 കോടി ഡോളറായി ഇടിഞ്ഞു.

ഈ പാദത്തിലെ പാഴ്‌സൽ വരുമാനം കഴിഞ്ഞ വർഷം ഇതേ പാദവുമായി താരതമ്യം ചെയ്യുമ്പോൾ 40 കോടി 75 ലക്ഷം ഡോളറായി ഇടിഞ്ഞു. ഇത് കഴിഞ്ഞ വർഷം ഇതേ പാദത്തിലെ വരുമാനം 76 കോടി 30 ലക്ഷം ഡോളറായിരുന്നു. പാഴ്‌സൽ വിതരണം കഴിഞ്ഞ വർഷത്തെ ഇതേ പാദവുമായി താരതമ്യം ചെയ്യുമ്പോൾ 36.5% കുറഞ്ഞതായും കാനഡ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. അതേസമയം കാനഡ പോസ്റ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്‍റെ ഉടമസ്ഥതയിലുള്ള പ്യൂറോലേറ്ററിന്‍റെ വരുമാനം വർധിച്ചിട്ടുണ്ട്. പ്യൂറോലേറ്ററിന്‍റെ രണ്ടാം പാദത്തിലെ ലാഭം ഒരു വർഷം മുമ്പ് ഇതേ പാദത്തിലെ എട്ടു കോടി 10 ലക്ഷത്തിൽ നിന്നും എട്ടു കോടി 20 ലക്ഷമായി ഉയർന്നു.