Wednesday, May 6, 2026

വാർഷിക പണപ്പെരുപ്പം 2.3% ആയി ഉയരും: സാമ്പത്തിക വിദഗ്ധർ

ഓട്ടവ : നവംബറിൽ വാർഷിക പണപ്പെരുപ്പ നിരക്ക് ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി സാമ്പത്തിക വിദഗ്ധർ. റോയിട്ടേഴ്‌സ് പോൾ പ്രകാരം, നവംബറിൽ പ്രധാന പണപ്പെരുപ്പ നിരക്ക് 2.3 ശതമാനമായിരിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ പ്രവചിക്കുന്നു. നിരക്ക് വർധനയ്ക്കുള്ള പ്രധാന ഘടകം പെട്രോൾ വിലയായിരിക്കുമെന്ന് സിഐബിസിയിലെ മുതിർന്ന സാമ്പത്തിക വിദഗ്ധൻ ആൻഡ്രൂ ഗ്രന്ഥം പറയുന്നു. ഒക്ടോബറിൽ വാർഷിക പണപ്പെരുപ്പ നിരക്ക് 2.2 ശതമാനമായി കുറഞ്ഞതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട് ചെയ്തിരുന്നു.

ഭക്ഷ്യവസ്തുക്കളുടെയും ചില ലോഹങ്ങളുടെയും വിലയിൽ വർധനയുണ്ടായിട്ടും, അടുത്തിടെ മൊത്തത്തിലുള്ള പണപ്പെരുപ്പം സ്ഥിരത കൈവരിച്ചതായി ആർഎസ്എം ചീഫ് ഇക്കണോമിസ്റ്റ് ജോസഫ് ബ്രൂസുവേലസ് പറയുന്നു. പണപ്പെരുപ്പം നിയന്ത്രണത്തിലാണെന്ന് ചൂണ്ടിക്കാട്ടി ബുധനാഴ്ച, ബാങ്ക് ഓഫ് കാനഡ പലിശനിരക്ക് 2.25 ശതമാനമായി നിലനിർത്തിയിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!