ഷാർലെറ്റ്ടൗൺ : പ്രിൻസ് എഡ്‌വേഡ് ഐലൻഡിൽ മരിച്ച കോതമംഗലം സ്വദേശി ജോമി ജോണി നെല്ലിക്കാട്ടിലിനായി (42) ഗോഫണ്ട് സമാഹരണം ആരംഭിച്ചു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനും ശവസംസ്കാരച്ചെലവുകൾക്കും കുടുംബത്തെ സഹായിക്കുന്നതിനുമായാണ് ഈ ധനസമാഹരണം സംഘടിപ്പിക്കുന്നത്. 2020 ൽ കാനഡയിലെത്തിയ ജോമി ജോണി അവയവങ്ങളുടെ പെട്ടെന്നുള്ള തകരാറുമൂലം മരിക്കുകയായിരുന്നു. ഭാര്യ: പാലിയക്കുന്നേൽ അനിലറ്റ്.
