കാൽഗറി : ഒക്ടോബർ അവസാനം നടക്കുന്ന കാല്‍ഗറി സിവിൽ ഇലക്ഷൻ ദിനത്തിൽ വോട്ടുചെയ്യാനോ മുൻകൂർ പോളിൽ പങ്കെടുക്കാനോ കഴിയാത്തവർക്ക് മെയിൽ-ഇൻ ബാലറ്റുകൾ ലഭ്യമാക്കി ഇലക്ഷൻസ് കാൽഗറി. യോഗ്യരായ വോട്ടർമാർക്ക് ഇപ്പോൾ മെയിൽ-ഇൻ ബാലറ്റിന് അപേക്ഷിക്കാം.

സ്ഥാനാർത്ഥികളുടെ ഔദ്യോഗിക പട്ടിക പൂർത്തിയായിക്കഴിഞ്ഞാൽ സെപ്റ്റംബർ 29 മുതൽ മെയില്‍-ഇന്‍ ബാലറ്റുകള്‍ മെയിൽ വഴി അയയ്ക്കും. തിരഞ്ഞെടുപ്പ് ദിവസമായ ഒക്ടോബർ 20 ന് ഉച്ചയ്ക്ക് മുമ്പ് ബാലറ്റുകൾ തിരികെ അയയ്ക്കണം. കാനഡ പോസ്റ്റ് സർവീസ് തടസ്സപ്പെട്ടാൽ, മെയിൽ-ഇൻ ബാലറ്റുകൾ അയയ്ക്കാൻ കൊറിയർമാരെ ഉപയോഗിക്കുമെന്നും ഇലക്ഷൻസ് കാൽഗറി അറിയിച്ചു.