Thursday, September 4, 2025

സ്കൂളുകളിൽ സൗജന്യ പ്രഭാതഭക്ഷണ പദ്ധതി നടപ്പിലാക്കി ന്യൂബ്രൺസ്വിക് സർക്കാർ

ഫ്രെഡറിക്ടൺ : പ്രവിശ്യയിലെ എല്ലാ സ്കൂളുകളിലും സൗജന്യ പ്രഭാതഭക്ഷണ പദ്ധതി നടപ്പിലാക്കുമെന്ന് ന്യൂബ്രൺസ്വിക് സർക്കാർ പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷത്തെ പ്രവിശ്യാ തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ സ്‌കൂളുകളിൽ സൗജന്യമോ കുറഞ്ഞ വിലയ്‌ക്കോ ഭക്ഷണം നൽകുമെന്ന് പ്രീമിയർ സൂസൻ ഹോൾട്ട് വാഗ്ദാനം ചെയ്തിരുന്നു. 2025 സെപ്റ്റംബർ മുതൽ വിദ്യാർത്ഥികൾക്ക് സൗജന്യവും പോഷകസമൃദ്ധവുമായ പ്രഭാതഭക്ഷണവും നൽകും. അതേസമയം പദ്ധതിക്കായി പ്രവിശ്യാ, ഫെഡറൽ സർക്കാരുകൾ ഒരു കോടി 30 ലക്ഷം ഡോളർ ചിലവഴിക്കും. പ്രഭാതഭക്ഷണത്തിൽ ആപ്പിൾ, പാൽ, മുട്ട, ചീസ്, ബ്രെഡ്, ധാന്യങ്ങൾ, ബാഗെൽസ് തുടങ്ങിയവ ഉൾപ്പെടുന്നു.

അപ്പർ മിറാമിച്ചിയിലെ സെൻട്രൽ ന്യൂബ്രൺസ്വിക് അക്കാദമിയിൽ പ്രീമിയർ സൂസൻ ഹോൾട്ട് സൗജന്യ പ്രഭാതഭക്ഷണ പദ്ധതി ബുധനാഴ്ച പ്രഖ്യാപിച്ചു. സ്കൂൾ ഉച്ചഭക്ഷണ പരിപാടി നടപ്പിലാക്കാൻ ഒരുങ്ങുകയാണെന്നും പ്രീമിയർ അറിയിച്ചു. അടുത്ത സെപ്റ്റംബറിൽ സ്കൂളുകളിൽ പദ്ധതി ആരംഭിക്കുന്നതിന് മുമ്പ് റഫ്രിജറേറ്ററുകൾ, മറ്റു ഉപകരണങ്ങൾ, കൗണ്ടർ സ്ഥലം എന്നിവ ആവശ്യമാണെന്ന് ഹോൾട്ട് പറഞ്ഞു. കഴിഞ്ഞ വർഷം, ഫീഡ് എൻ‌ബിയുമായുള്ള പങ്കാളിത്തത്തിൽ 136 സ്കൂളുകൾക്ക് ആരോഗ്യകരമായ പ്രഭാതഭക്ഷണം ലഭ്യമാക്കിയിരുന്നതായി വിദ്യാഭ്യാസ മന്ത്രി ക്ലെയർ അറിയിച്ചു. ഈ വർഷം, പ്രവിശ്യയിലെ ഏഴ് സ്കൂൾ ജില്ലകളും ഇതിൽ ഉൾപ്പെടുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!