ടൊറൻ്റോ : ബുധനാഴ്ച രാവിലെ സിഗ്നൽ തകരാറിനെ തുടർന്ന് ടിടിസിയുടെ ലൈൻ 4 ഒരു മണിക്കൂറിലധികം അടച്ചിട്ടു. ഡോൺ മിൽസിൽ നിന്ന് ഷെപ്പേർഡ്-യങ് സ്റ്റേഷനുകളിലേക്ക് ട്രെയിനുകൾ ഓടുന്നില്ലെന്ന് ട്രാൻസിറ്റ് ഏജൻസി അറിയിച്ചു.

യാത്രക്കാരെ സഹായിക്കുന്നതിനായി ഷട്ടിൽ ബസുകൾ സർവീസ് നടത്തുന്നുണ്ട്. അതേസമയം എപ്പോൾ സർവീസ് പുനഃരാരംഭിക്കുമെന്ന് വ്യക്തമല്ല.